തുർക്കി കാർഗോ വിമാനം ജോർജിയയിൽ തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ

അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ ഉണ്ടായിരുന്നുവെന്ന് തുർക്കി അധികൃതർ അറിയിച്ചു. അസർബൈജാനിൽ നിന്ന് പറന്നുയർന്ന് തുർക്കിയിലേക്ക് മടങ്ങുകയായിരുന്ന സി-130 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വിമാനം ജോര്‍ജിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ഏതാനും മിനിറ്റുകള്‍ക്കകം റഡാര്‍ ബന്ധം നഷ്ടമായെന്ന് ജോര്‍ജിയന്‍ എയര്‍ നാവിഗേഷന്‍ അതോറിറ്റിയുടെ പ്രസ്താവനയെ ഉദ്ധരിച്ച് തുര്‍ക്കി ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ജിയന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം അഞ്ചുകിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. തുര്‍ക്കിയുടെ സി-30 വിമാനമാണ് തകര്‍ന്നത്.

വിമാനം താഴേക്ക് പതിക്കുന്നതും വെളുത്ത പുക അവശേഷിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ തുർക്കി വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചതനുസരിച്ച്, അസർബൈജാനി, ജോർജിയൻ അധികൃതരുമായി സഹകരിച്ച് തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥരെ കൊണ്ടുപോകുന്നതിനുമായി തുർക്കി സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് സി-130. തുർക്കിയും അസർബൈജാനും തമ്മിൽ അടുത്ത സൈനിക സഹകരണം നിലനിൽക്കുന്നുണ്ട്. വിമാനം തകർന്നതിനെ തുടർന്ന് ആളപായമുണ്ടായതായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു.
SUMMARY: Turkish cargo plane crashes in Georgia; 20 soldiers on board

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോമൺവൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഹാട്രിക് നേട്ടവുമായി മീരാഭായ് ചാനു

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ഇന്ത്യയുടെ...

രാഷ്ട്രീയത്തിൽ കടുത്ത അഴിമതി, ഇനി മത്സരിക്കാനില്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ....

ബെംഗളൂരുവിൽ നാല് സ്വകാര്യ ബസുകൾ തീപിടിച്ചു കത്തിനശിച്ചു

ബെംഗളുരു: ബെംഗളൂരുവിലെ ഓള്‍ഡ് ചന്ദാപ്പൂരില്‍ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന നാല് സ്വകാര്യ...

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച: ക​ർ​മ​സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ ന​ന്ദ​ൻ നി​ലേ​കാ​നി

ന്യൂഡൽഹി: പരീക്ഷാ പരിഷ്‍കരണത്തിന് ഉന്നതതല ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളുരു: കണ്ണൂർ പയ്യന്നൂർ രാമന്തള്ളി വടക്കുമ്പാട് അമീമി വീട്ടിൽ അബ്ദുൽ സമദ്...

കർണാടക മലയാളി കോൺഗ്രസ് വിജയ് സദസ് സംഘടിപ്പിച്ചു 

ബെംഗളൂരു: നീറ്റു പരീക്ഷ ക്രമക്കേട് സമരം ഫലം കണ്ടതിന്റെ ഭാഗമായി കര്‍ണാടക...

സീചെം ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ നാലാം വിജയം

പോണ്ടിച്ചേരി: സീനിയർ വനിതകള്‍ക്കായുള്ള സീചെം ട്രോഫിയില്‍ പോണ്ടിച്ചേരിയെ തോല്‍പ്പിച്ച്‌ കേരളം. 36...

എട്ട് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി എക്സ്പെഡിഷൻ 74 സംഘം ഭൂമിയില്‍ തിരിച്ചെത്തി

മോസ്കോ: സോയൂസ് എംഎസ്-28 ബഹിരാകാശ പേടകം സിഡിടിയില്‍ പുലർച്ചെ 5:27 ന്...

Related Articles

Popular Categories