തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് ഉള്ളൂര്‍ വാര്‍ഡില്‍ മല്‍സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്‍. കൂടാതെ ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫും ആയിരുന്നു. പാര്‍ട്ടി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ലിജു എസ് ആണ് ഉള്ളൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കോർപറേഷനിൽ അടക്കം തിരുവനന്തപുരത്ത് സി.പി.എമ്മിന് വെല്ലുവിളിയായി നിരവധി പേർ വിമതരായി മത്സരരംഗത്തുണ്ട്. ചെമ്പഴന്തി, വാഴോട്ടു കോണം വാർഡുകളിൽ ഇപ്പോൾ തന്നെ വിമതർ സജീവപ്രചാരണവുമായി രംഗത്തുണ്ട്.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. വലിയ രാഷ്ട്രീയപാര്‍ട്ടികളാകുമ്പോള്‍ ഇത്തരം ചില അപശബ്ദങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള ശിവന്‍കുട്ടിയുടെ പ്രതികരണം. അത് വലിയ ക്രൂരതയിലേക്കൊന്നും പോകുന്നില്ല. വിമതര്‍ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാര്‍ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റു കിട്ടാത്ത ചിലര്‍ ഇത്തരം വിമതരാകും. പക്ഷേ ബിജെപിയിലുള്ളതു പോലുള്ള കെടുതിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിയന്ത്രണങ്ങള്‍ക്ക് അവസാനം; ഡല്‍ഹി ജന്തര്‍ മന്തര്‍ റോഡ് തുറന്നു

ഡൽഹി: മാസങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ഡല്‍ഹിയിലെ പ്രശസ്തമായ ജന്തർ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കുന്നംകുളം, ചെറുവത്തൂർ കുടുംബാംഗം മോളി കൊച്ചുണ്ണി (75) ബെംഗളൂരുവിൽ...

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

ഷാർജ: യുഎഇയിലെ ഷാർജയില്‍ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു....

കേരളസമാജം കന്നഡ രാജ്യോത്സവ ആഘോഷം നടത്തി 

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പല്ലാവൂർ കണ്ടോത്ത് പത്മനാഭൻ നായർ (98) ബെംഗളൂരുവിൽ അന്തരിച്ചു. കെ.ആർ....

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

ലിസ്ബണ്‍: പോർച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...

കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂര മർദനം; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ യുവനടി ഉള്‍പ്പെടെ മൂന്നുപേര്‍...

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വീണ്ടും ജോലി ഒഴിവുകള്‍; അപേക്ഷിക്കാം

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴില്‍ വിവിധ തസ്തികകളിലായി നിയമനത്തിന് അവസരം. ഫോട്ടോഗ്രാഫർ...

Related Articles

Popular Categories