ടി.പി വധക്കേസിൽ പ്രതിക്ക് ജാമ്യമില്ല

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കൊലപാതക കേസായതിനാൽ വസ്‌തുതകൾ അറിയണമെന്നും മെരിറ്റ് നോക്കി തീരുമാനിക്കാമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വൃക്ക രോഗിയായതിനാൽ ചികിത്സക്ക് ഇടക്കാല ജാമ്യമെങ്കിലും അനുവദിക്കണമെന്ന ജ്യോതി ബാബുവിന്റെ അഭിഭാഷകന്റെ വാദം തള്ളിയ ബെഞ്ച് കേസ് രേഖകൾ ഹാജരാക്കാൻ നിർദേശം നൽകി.

ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എൽ.എ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. നീതിന്യായ വ്യവസ്ഥയോടുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണെന്ന് അറിയിച്ചു. ജ്യോതിബാബുവിന് പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ മികച്ച ചികിത്സയാണ് ലഭിക്കുന്നത്. സർക്കാരും പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് രമയുടെ അഭിഭാഷകനായ ആർ. ബസന്ത് പറഞ്ഞു. ജ്യോതി ബാബുവിന് ജാമ്യം നൽകുന്നത് അപകടകരമായ സന്ദേശം നൽകുമെന്നും, പ്രതികൾക്ക് ഇളവുകൾ ലഭിക്കുന്നത് ഇരയുടെ കുടുംബത്തിന്റെ മനോവീര്യം കെടുത്തുന്നതിന്
കാരണമാകുമെന്നും കെ.കെ. രമ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ 2012 മെയ് നാലിനാണ് കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
SUMMARY: No bail for accused in TP murder case

Hot this week

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; മന്ത്രിസഭാ ശുപാര്‍ശ പിഎസ് സി അംഗീകരിച്ചു

തിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. മന്ത്രിസഭാ ശുപാര്‍ശ...

‘ലാപാജെരിയ’ പുസ്തക ചര്‍ച്ചയും ഒഎൻവി സ്മൃതിയും 31 ന്

ബെംഗളൂരു: രമാ പിഷാരടി രചിച്ച 'ലാപാജെരിയ' എന്ന കഥാസമാഹാരത്തിന്റെ ചർച്ചയും നാടകാവതരണവും...

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളുടെയും...

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

ബെംഗളൂരു: കര്‍ണാടക മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റര്‍ എസ്എ ല്‍ അക്ഷയ് മൈതാനത്ത്...

അട്ടപ്പാടി മധു കൊലപാതക കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ട് ഹൈക്കോടതി, മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം...

പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം ഇന്നു മുതൽ

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തിങ്കളാഴ്ച...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മലയിടംതുരുത്ത് ഉന്നതി കുടിയൊഴിപ്പിക്കലില്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിച്ച്‌ ഹൈക്കോടതി....

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

വിയന്ന: പാരാഗ്ലൈഡിംഗിനിടെ ചെറുവിമാനവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് താഴേക്ക് പതിച്ച യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു....

Related Articles

Popular Categories