ബാബ സിദ്ദിഖി വധക്കേസ്: മുഖ്യപ്രതി അൻമോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു

ഡൽഹി: മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോല്‍ ബിഷ്ണോയിയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനല്‍ മൂന്നിലാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഇയാളെ എത്തിച്ചത്.

അൻമോലിനെ കൊണ്ടുവരുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലും പരിസരത്തും പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വിപുലമായ സുരക്ഷാ പരിശോധന നടത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഇയാളെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വർഷം ഒക്ടോബർ 12-ന് രാത്രിയിലാണ് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് മുന്നില്‍ വെച്ച്‌ ലോറൻസ് ബിഷ്ണോയിയുടെ സംഘം വെടിവെച്ച്‌ കൊലപ്പെടുത്തിയത്.

ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അൻമോല്‍ ബിഷ്ണോയിക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തല്‍. കൂടാതെ, 2022-ല്‍ വെടിയേറ്റ് മരിച്ച പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും അൻമോല്‍ ബിഷ്ണോയിയുടെ പേര് ഉയർന്നുവന്നിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന അൻമോല്‍ ബിഷ്ണോയിയെ കഴിഞ്ഞ വർഷം നവംബറിലാണ് യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ വ്യാജരേഖയുടെ അടിസ്ഥാനത്തില്‍ വാങ്ങിയ റഷ്യൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വിദേശത്ത് കഴിഞ്ഞിരുന്നത്. നാടുകടത്തിയതിനെ തുടർന്നാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയത്.

SUMMARY: Baba Siddiqui murder case: Prime accused Anmol Bishnoi brought to India from US

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അങ്കണവാടിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

കൊച്ചി: കൊച്ചി എളമക്കരയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍...

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ ഇന്ന് നടത്താനിരുന്ന കീം പരീക്ഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജൂൺ 27ന്

ബെംഗളൂരു: മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കൃത്രിമബുദ്ധി (എഐ)...

ക്ഷേമ പെൻഷൻ 3000 രൂപയാക്കും; സ്ത്രീ സുരക്ഷാ പെൻഷനില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരുന്ന കാര്യത്തില്‍ സർക്കാർ...

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര: പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. പവന് 320 രൂപ...

ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികള്‍

ബെംഗളൂരു: രാമമൂർത്തിനഗർ ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികളായി താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. ശങ്കരൻ സുഗുണൻ:...

എറണാകുളം വൈപ്പിൻ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു

കൊച്ചി: കൊച്ചിയില്‍ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കില്‍ പ്രവർത്തിക്കുന്ന...

Related Articles

Popular Categories