ക്ഷേമ പെൻഷൻ 3000 രൂപയാക്കും; സ്ത്രീ സുരക്ഷാ പെൻഷനില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരുന്ന കാര്യത്തില്‍ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയില്‍ വ്യക്തമാക്കി. സ്ത്രീ സുരക്ഷാ പെൻഷൻ നിലവിലെ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്നും, കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് പദ്ധതിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സംസ്ഥാനത്തെ അർഹരായവർക്കുള്ള സാമൂഹ്യ ക്ഷേമ പെൻഷനുകള്‍ ഒട്ടും മുടങ്ങാതെ വിതരണം ചെയ്യുമെന്നും ഇതിനായുള്ള ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെത്തന്നെ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പെൻഷൻ ഗുണഭോക്താക്കളുടെ അർഹത പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാദപ്രതിവാദങ്ങള്‍ നടന്നു.

ജൂണ്‍ മാസത്തെ പെൻഷൻ 24 -ാം തീയതി മുതല്‍ വിതരണ ചെയ്യുമെന്നും ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി പറഞ്ഞു. എല്‍‌ഡിഎഫ് വാഗ്ദാനം പോലെ 10 വർഷം സമയമെടുത്തായിരിക്കില്ല പെൻഷൻ തുക ഉയർത്തുക. എല്‍ഡിഎഫ് 2500 രൂപ വാഗ്ദാനെ ചെയ്തിട്ട് ആദ്യ 5 കൊല്ലം തീരാറായപ്പോള്‍ 1500 ഉള്ളതിനൊപ്പം 100 രൂപ കൂട്ടി, പിന്നീട് രണ്ടാം പിണറായി സർക്കാർ ഇറങ്ങാറായപ്പോഴത് 2000 ആയി ഉയർത്തി. യുഡിഎഫ് സർക്കാർ അങ്ങനെ ചെയ്യില്ലെന്നും സതീശൻ പറഞ്ഞു.

ക്ഷേമ പെൻഷൻ മാനദണ്ഡങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയരുന്നുണ്ട്. എസി വച്ചതിനാല്‍ പെൻഷൻ നിഷേധിച്ചു എന്നടക്കമാണ് പരാതികള്‍‌. അത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു അനർഹരായവരെ ഒവിവാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ചോദ്യോത്തര വേളയില്‍ സംസാരിച്ച സതീശൻ പറഞ്ഞു.

SUMMARY: Welfare pension to be increased to Rs 3000; CM says no decision has been taken on women’s security pension

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച്‌ ആഭ്യന്തരവകുപ്പ്

കോഴിക്കോട്: പീഡനക്കേസില്‍ നടപടി നേരിട്ട ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം...

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ...

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ് കാലാവസ്ഥാ വകുപ്പ്....

ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധം; കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി...

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ലെ കെം​പെ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം...

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന്...

മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; പ്രതിമാസ റീചാർജ് പ്ലാനിന് ഇനി 30 ദിവസത്തെ കാലാവധി

ന്യൂഡൽഹി: രാജ്യത്തെ പ്രീ​പെ​യ്ഡ് മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ടെ​ലി​കോം നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക...

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന്‌ ഉപതിരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതൽ വൈകിട്ട്...

Related Articles

Popular Categories