ബെംഗളൂരു: മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കൃത്രിമബുദ്ധി (എഐ) മനുഷ്യന്റെ സഹയാത്രികനായി തുടരുമോ, അതോ മനുഷ്യനെ തന്നെ പകരംവയ്ക്കുന്ന ശക്തിയായി മാറുമോ? ഈ സമകാലിക ചോദ്യത്തെ മുൻനിർത്തി തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂൺ 27ന് ഉച്ചയ്ക്ക് 3.30ന് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും.
“കൃത്രിമബുദ്ധി: മനുഷ്യന്റെ സഹയാത്രികനോ പകരക്കാരനോ?” എന്ന വിഷയത്തിൽ വിറ്റു സൊല്യൂഷൻസ് സീനിയർ ടെക്നിക്കൽ ആർക്കിടെക്റ്റും. മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ സുഗതാഞ്ജലി കോ-ഓർഡിനേറ്ററും അധ്യാപകനുമായ എസ്. കെ. ശൈലേഷ് കുമാർ സംസാരിക്കും. തുടർന്ന് നടക്കുന്ന ചർച്ച ടി. വി. പ്രതീഷ് ഉദ്ഘാടനം ചെയ്യും.
കൃത്രിമബുദ്ധി തൊഴിൽ, വിദ്യാഭ്യാസം, മാധ്യമം, കല, സാഹിത്യം, സാമൂഹിക ബന്ധങ്ങൾ തുടങ്ങി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വിശകലനം ചെയ്യുന്ന ഈ സെമിനാർ, ഭാവിസമൂഹത്തെക്കുറിച്ചുള്ള ഗൗരവമായ സംവാദങ്ങൾക്ക് വേദിയാകും. മനുഷ്യന്റെ സർഗാത്മകത, തൊഴിൽസാധ്യതകൾ, ധാർമികത, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ എ.ഐ. സൃഷ്ടിക്കുന്ന സ്വാധീനങ്ങളും ചർച്ചയിൽ വിഷയമാകും. കൂടുതൽ വിവാങ്ങൾക്ക് : 99641 13800
















