തദ്ദേശ തിരഞ്ഞെടുപ്പ്; മത്സരരംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാനുമായ സി പി രാധാകൃഷ്ണനും കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിലും ആണ് മത്സരിക്കുന്നത്. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി പഞ്ചായത്തിലെ മൂന്നാം വാർഡിൽ സിപിഎം സ്ഥാനാർഥിയായാണ് സി പി രാധാകൃഷ്ണൻ മത്സരിക്കുന്നത്. കൊല്ലം പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആണ് സുനിൽ തോമസ് മണ്ണിൽ ജനവിധി തേടുന്നത്. ചിങ്ങോലിയിലെ മൂന്നാം വാര്‍ഡും പുനലൂർ നെല്ലിപ്പള്ളി വാര്‍ഡും നിലവില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റാണ്.

ഇരുവരും നേരത്തെ വിദ്യാർഥി സംഘടനയിലൂടെ രാഷ്ട്രീയത്തിൽ എത്തിയവരാണ്. ബെംഗളൂരുവിലെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമാണ്.

ആലപ്പുഴ നങ്ങ്യാർകുളങ്ങര സ്വദേശിയായ സിപി രാധാകൃഷ്ണൻ കഴിഞ്ഞ 36 വർഷത്തോളമായി ബാംഗ്ലൂർ കേരളസമാജത്തിന്റെ നേതൃനിരയിലായിരുന്നു. മൂന്നു തവണ ലോക കേരളസഭ അംഗമായി  പ്രവര്‍ത്തിച്ചിട്ടുണ്ട്. ടികെഎം കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് സിപി രാധാകൃഷ്ണൻ പൊതുപ്രവർത്തനരംഗത്ത് എത്തുന്നത്. എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പുനലൂർ ശ്രീനാരായണ കോളേജിലെ കെഎസ്‌യു താലൂക്ക് പ്രസിഡന്റ് ആയിരുന്നു സുനില്‍. ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ദേശീയ കൺവീനർ, ബെംഗളൂരു സൗത്ത് ഡിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി ബെംഗളൂരുവിലാണ് താമസം.
SUMMARY: Local body elections; Two Bengaluru Malayalis in the fray

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

Related Articles

Popular Categories