കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥയെന്ന് എം.വി.ഡി റിപ്പോര്‍ട്ട്

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. എംവിഡി ഗതാഗത കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടസ്ഥലത്തിന് സമീപം രണ്ട് വളവുകളുണ്ട്. അമിത വേഗത്തില്‍ എത്തിയ ബസ് ആദ്യ വളവ് പിന്നിട്ടു. എന്നാല്‍ രണ്ടാമത്തെ വളവില്‍ വെച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വളവുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗപരിധി മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ അപകടത്തില്‍പ്പെട്ട ബസ് അതിന്റെ ഇരട്ടിയിലധികം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. കൂടാതെ, മഴയുണ്ടായിരുന്നതിനാല്‍ റോഡില്‍ ജലപാളികള്‍ രൂപപ്പെട്ടിരുന്നു. അമിതവേഗത്തിലെത്തിയ ബസ് ഈ ജലപാളികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഹൈഡ്രോ പ്ലെയിനിങ് എന്ന പ്രതിഭാസം ഉണ്ടായി. ഇതോടെ ടയറും റോഡും തമ്മിലുള്ള ഘര്‍ഷണം ഇല്ലാതാവുകയും നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു എന്നാണ് റിപോര്‍ട്ടിലുള്ളത്.

ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് അന്നുതന്നെ ദൃക്സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലിസിന്റെയും പ്രാഥമിക നിഗമനവും ഇതുതന്നെയായിരുന്നു. ജൂലൈ 26നായിരുന്നു കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആറുവരിപ്പാതയില്‍ അപകടമുണ്ടായത്. തൃശൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടിരുന്നത്.

ഡിവൈഡറില്‍ ഇടിച്ച ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവാണ് അപകടത്തില്‍ മരിച്ചത്. 38 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരേ കുറ്റിപ്പുറം പോലിസ് കേസെടുത്തിരുന്നു.

SUMMARY: MVD report attributes Kuttippuram bus accident to driver negligence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു....

ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ്...

Related Articles

Popular Categories