ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളീ അസോസിയേഷന്‍ സംഘടിപ്പിച്ച കരോൾ ഗാനമത്സരം സന്താ ബീറ്റ്സ് 2025, അവർ ലേഡി ഓഫ് ചർച് വികാരി ഫാദർ റിജു വാഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബെതേൽ മാർത്തോമാ ചർച്ച് കെ ആർ പുരം ഒന്നാം സ്ഥാനവും സെന്റ് ബെസേലിയോസ് ഓർത്തോഡോക്സ് ചർച്ച് മാറത്തഹള്ളി രണ്ടാം സ്ഥാനവും സെന്റ് ഗ്രിഗോരിയസ് ഓർത്തോഡോക്സ് ചർച്ച് ഹൊസൂർ മൂന്നാം സ്ഥാനവും നേടി.
പ്രസിഡന്റ് അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വയലാർ ശരത്ചന്ദ്രവർമ മുഖ്യാഥിതി ആയിരുന്നു ക്രിസ്ത്യൻ ഭക്തിഗാനരചയിതാവ് ഫാദർ ജോബി പുളിക്കൽ, പിന്നണി ഗായിക ടീനു ട്രീസ എന്നിവർ വിധികർത്താക്കളായി.
സെക്രട്ടറി ഹാരിസ് പി എസ്, ട്രഷറര്‍ കുര്യൻ കെ, വിനോദ് കുമാർ, സുജിത് വി,നവിന ബബിഷ്, നാൻസി ഹാരിസ്, സന്ധ്യ അനിൽ, പ്രിയ തെനിശ്ശേരി, അഞ്ജന രാജ്, ഷൈന രാജേന്ദ്രൻ, ടോം മാത്യു, നീനു പങ്കജ്, അനിൽ ജോസഫ്, അനു പി ജോൺ, അമേയ ഹാരിസ്, ഗ്രീഷ്മ കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: South Bengaluru Malayali Association Carol Singing Competition














