തൃശൂർ: രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎയ്ക്കെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതി നൽകിയ യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്. നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ തൃശ്ശൂർ റൂറൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി പോലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.
പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അതിജീവിതയെ അപമാനിച്ച കേസിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
SUMMARY: Sexual assault case against Rahul: Congress worker arrested for sharing picture and details of rape victim













