ഇടുക്കി: ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചു, കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം നടന്നത്. കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മടങ്ങവെയാണ് അപകടമുണ്ടായത്.
ചെക്ക് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. യുവാവിനെ പോലിസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീജിത്തിന് ഒരു ഇരട്ട സഹോദരന്‍ കൂടിയുണ്ട്.
SUMMARY: A young man who returned from voting in Idukki drowned in a check dam.














