തിര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല, തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പിൽ സം​സ്ഥാ​ന​ത്ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. ശ​ബ​രി​മ​ല സ്വ​ർ​ണ​പാ​ളി കേ​സ് തിര​ഞ്ഞെ​ടു​പ്പി​ൽ‌ പ്ര​തി​ഫ​ലി​ച്ചി​ട്ടി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്‍.

ഇടത് മുന്നണിയുടെ അടിത്തറ ഇപ്പോഴും ഭദ്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. മധ്യകേരളത്തിലേയും മലപ്പുറത്തേയും വലിയ തിരിച്ചടികള്‍ പാര്‍ട്ടി പരിശോധിക്കും. അതിന് പ​രി​ഹാ​രം കാ​ണും. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ലെ തോ​ൽ​വി പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ തെ​റ്റ് ചെ​യ്ത​വ​രെ സം​ര​ക്ഷി​ക്കി​ല്ല.

തിര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ഗീ​യ ശ​ക്തി​ക​ൾ ഒ​ന്നി​ച്ചു​വെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ തോ​ൽ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ആ​റ് സീ​റ്റു​ക​ളി​ൽ ചെ​റി​യ വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ൽ​വി​യു​ണ്ടാ​യ​ത്. ഇ​തും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പര സഹായം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 175000 വോട്ട് ലഭിച്ചു. ബിജെപിക്ക് 165000 വോട്ടുകളും യുഡിഎഫിന് 125000 വോട്ടും ആണുള്ളത്. വോട്ടിന്റെ കണക്കില്‍ കോര്‍പറേഷനില്‍ മുന്‍കൈ എല്‍ഡിഎഫിനാണുള്ളത്. 41 ഡിവിഷനില്‍ യുഡിഎഫിന് ആയിരത്തില്‍ താഴെ വോട്ടുകളാണുള്ളത്. പരസ്പര ധാരണയോടെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ നീക്കം നടന്നു. ബിജെപിയുടെ വളര്‍ച്ച ഇതിന്റെ ഉദാഹരണമാണ്.

ജില്ലാ കമ്മിറ്റികള്‍ തിരഞ്ഞെടുപ്പ് പ്രകടനം വിശദമായി പരിശോധിക്കും. ആവശ്യമായ തിരുത്തല്‍ വരുത്തണം എന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടും ഉണ്ടായ തിരിച്ചടിയുടെ കാരണം കണ്ടെത്തുമെന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.
SUMMARY: There was no anti-government sentiment in the election, the defeat will be examined in detail: M.V. Govindan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇൻഷുറൻസില്ലാത്ത വണ്ടികള്‍ക്ക് പമ്പുകളില്‍ നിന്ന് പെട്രോളോ ഡീസലോ കിട്ടില്ല; സുപ്രീം കോടതി ഉത്തരവ്

ഡല്‍ഹി: തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവ...

സ്ത്രീകളുടെ സൗജന്യ യാത്ര: വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി പി ജോണ്‍

തിരുവനന്തപുരം: സർക്കാർ സ്ത്രീകൾക്കായി അനുവദിച്ച കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്‍റെ സൗജന്യയാത്രക്ക് സ്ത്രീകൾ...

സ്വര്‍ണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാം വില 160 രൂപ...

2026-ലെ ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം തെലുങ്ക് സാഹിത്യകാരന്‍ മുഹമ്മദ് ഖദീർ ബാബുവിന്

ബെംഗളൂരു: 2026-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് തെലുങ്ക് സാഹിത്യകാരന്‍ മുഹമ്മദ് ഖദീർ...

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരുള്‍പ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ചെങ്കടലില്‍ യെമന്‍ തീരത്തിന് സമീപം ഇന്ത്യന്‍ ചരക്കുകപ്പലായ 'എംഎസ്‌വി ഫൈസ്...

എൻഎസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം കുടുംബ സംഗമം 

ബെംഗളൂരു: എൻഎസ്എസ് കര്‍ണാടക യശ്വന്തപുര കരയോഗം കുടുംബ സംഗമം  ബെംഗളൂരു ടാറ്റാ...

എൻഎസ്എസ് കര്‍ണാടക ആർ.ടി. നഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: എൻ.എസ്.എസ് കര്‍ണാടക ആർ. ടി. നഗർ കരയോഗം വാർഷിക പൊതുയോഗം...

ടി.ബി. ജയചന്ദ്ര പ്രോടേം സ്പീക്കർ

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് എം.എൽ.എ. ടി.ബി. ജയചന്ദ്രയെ പ്രോടേം സ്പീക്കറായി നിയമിച്ചു....

Related Articles

Popular Categories