പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് നാല് പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

രോഗവ്യാപനം തടയുന്നതിനായാണ് നിയന്ത്രണം. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ന്നി​ഫാ​മി​ന് ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​മാ​യും 10 കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം രോ​ഗ​നി​രീ​ക്ഷ​ണ മേ​ഖ​ല​യാ​യും പ്ര​ഖ്യാ​പി​ച്ചു. ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​കീ​രി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​യി​റ​ച്ചി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
SUMMARY: African swine fever confirmed in Palakkad; Control in four panchayats

LEAVE A REPLY

Please enter your comment!
Please enter your name here