ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് നിര്‍ദേശം. മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിക്കേണ്ടി വരുന്നതിനാൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്കൂടാൻ സാധ്യതയുണ്ട്. ചെക്ക് ഇൻ നടപടികൾ വൈകും. യാത്രക്കാർ നേരത്തേ എത്തിയാൽ ഇത് മൂലമുള്ള അസൗകര്യം ഒഴിവാക്കാൻ സാധിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
SUMMARY: Fog: Passengers should arrive at the airport early

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

Topics
Popular Categories














