വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്യത്തിന്റേത്

ആ​ല​പ്പു​ഴ: വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കി​ട്ടി​യ വെ​ടി​യു​ണ്ട​ക​ൾ യ​ഥാ​ർ​ഥ വെ​ടി​യു​ണ്ട​ക​ളെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ ബാ​ലി​സ്റ്റി​ക് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം. സൈന്യത്തില്‍ പഴയമോഡല്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ആണെന്നാണ് കണ്ടെത്തല്‍.

ആലപ്പുഴ കാര്‍ത്തികപ്പള്ളി എയ്ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് നവംബര്‍ അവസാന വാരമാണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഈ വെടിയുണ്ടകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കരിയിലകുളങ്ങര പോലീസ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു.

അ​ധ്യാ​പ​ക​ർ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ന​ട​ത്തു​ന്ന സ്കൂ​ൾ ബാ​ഗ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​യി​രു​ന്നു വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സുഹൃത്ത് തന്നതാണെന്നായിരുന്നു വിദ്യാര്‍ഥി മൊഴി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയുടെ ബന്ധു സൈന്യത്തില്‍ ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി. വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ കൗതുകത്തിന് രണ്ടെണ്ണം എടുക്കുകയും കൂട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു എന്നാണ് വിലയിരുത്തല്‍.

അതേസമയം ബ​ന്ധു​വാ​യ മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​ന് ഈ ​വെ​ടി​യു​ണ്ട​ക​ൾ കൈ​വ​ശം വ​യ്ക്കാ​വു​ന്ന​താ​ണോ എ​ന്നും എ​ന്തി​ന് വീ​ട്ടി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​തെ സൂ​ക്ഷി​ച്ചു എ​ന്ന​തി​ലു​മാ​ണ് വ്യ​ക്ത​ത​വ​രേ​ണ്ട​ത്. മ​റ്റൊ​രു കു​ട്ടി​യു​ടെ പ​ക്ക​ൽ​നി​ന്നും സ​മാ​ന​മാ​യ വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
SUMMARY: Bullets found in student’s bag belong to army

Hot this week

മഹാരാഷ്ട്രയില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തി

മഹാരാഷ്ട്ര: യിലെ സോളാപ്പൂർ സെൻട്രല്‍ ബസ് സ്റ്റാൻഡില്‍ മലയാളിയെ മോഷ്ടാക്കളുടെ സംഘം...

നടി സഞ്ചിത വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി ടെലിവിഷൻ സീരിയല്‍ നടി സഞ്ചിത ഉഗാലെയെ മരിച്ച നിലയില്‍...

വിജയ്-സംഗീത വിവാഹമോചന ഹര്‍ജി: ഇരുവരും ഹാജരായില്ല, കേസ് ഓഗസ്റ്റിലേക്ക് മാറ്റി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹർജി...

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂടുള്ള പായസം മറിഞ്ഞു; സൗജന്യ ബസ് യാത്ര ഉദ്ഘാടനത്തിനിടെ

കൊല്ലം: കെഎസ്‌ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന...

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാധിച്ച്‌ ഏഴു വയസ്സുകാരൻ കൂടി മരിച്ചു....

സ്വര്‍ണ വിലയില്‍ വ‍ര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

കെഎസ്‌ആര്‍ടിസി സ്ത്രീ സൗജന്യയാത്രക്ക് തുടക്കം

തിരുവനന്തപുരം: കെഎസ്‍ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍...

മഹാകവി കുമാരനാശാൻ ചിന്തിപ്പിക്കാൻ ശീലിപ്പിച്ച കവി- കെ. ആർ. കിഷോർ.

ബെംഗളൂരു: പുരുഷകേന്ദ്രീതമാണ് സ്ത്രീജന്മം എന്ന വ്യാജസങ്കല്‍പത്തെ തകര്‍ത്തെറിഞ്ഞു കൊണ്ട് എല്ലാവിധ അധികാരരൂപങ്ങള്‍ക്കു...

Related Articles

Popular Categories