ബെംഗളൂരുവില്‍ 23 ഇടങ്ങളിൽ കൂടി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തും

ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി 23 ഇടനാഴികളിൽ ഇതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ടെൻഡറുകൾ ക്ഷണിച്ചു. ആദ്യഘട്ടത്തിൽ ബെംഗളൂരു സെൻട്രൽ, വെസ്റ്റ്, സൗത്ത് സിറ്റി കോർപ്പറേഷനുകളിലും തുടര്‍ന്നു നഗരത്തിലുടനീളം ഇത് വ്യാപിപ്പിക്കുമെന്ന് ജിബിഎ ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു അറിയിച്ചു.

എം.ജി. റോഡിൽ ഈ സംവിധാനം നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ സെന്റ് ജോൺസ് റോഡ്, ചർച്ച് സ്ട്രീറ്റ്, ടാങ്ക് ബണ്ട് റോഡ്, കൊമേഴ്സ്യൽ സ്ട്രീറ്റ്, മെയിൻ ഗാർഡ് റോഡ്, ശങ്കർ മഠം, പമ്പ മഹാകവി റോഡ്, ഡിക്കിൻസൺ റോഡ്, ബിവികെ അയ്യങ്കാർ റോഡ്, വസവി റോഡ്, വാണി വിലാസ് റോഡ്, കനകപുര ഡയഗണൽ റോഡ്, പ്ലാനറ്റേറിയം, മില്ലേഴ്സ് റോഡ്, പാട്ടലംമ, മരിയപ്പ റോഡ് എന്നിവിടങ്ങളിലും പേ-ആൻഡ്-പാർക്ക് നിലവിൽ വരും’, എം. മഹേശ്വർ റാവു പറഞ്ഞു.

ഓൺലൈൻ പാർക്കിംഗ് സ്ലോട്ടുകളും ലഭ്യമാകും. ഫീസ് ശേഖരണ ചുമതല സ്വകാര്യ ഓപ്പറേറ്റർമാർക്കാണ്. കാറുകൾക്ക് മണിക്കൂറിന് 30 രൂപ, പ്രതിദിനം 150 രൂപ; ഇരുചക്രവാഹനങ്ങൾക്ക് മണിക്കൂറിന് 15 രൂപ, പ്രതിദിനം 75 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതോടൊപ്പം അനധികൃത പാർക്കിംഗ് തടയുക, വാർഷിക വരുമാനം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ്  നടപടി.
SUMMARY: Parking fees to be imposed at 23 more places in Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories