വാജി വാഹനം കോടതിയില്‍; കസ്റ്റഡിയിലെടുത്തത് തന്ത്രിയുടെ വീട്ടില്‍ നിന്ന്

കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ശബരിമലയിലെ പഴയ വാജി വാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇന്നലെ ഉച്ചയോടെ ഹാജരാക്കിയ വാജി വാഹനം അപ്രൈസറെ നിയോഗിച്ച് പരിശോധിച്ച ശേഷം കോടതി ഏറ്റെടുത്തു.

അയ്യപ്പന്റെ വാഹനം എന്ന സങ്കല്പത്തിലുള്ള കുതിരയുടെ രൂപമാണ് വാജിവാഹനം. 2017ൽ ശബരിമലയിൽ പുതിയ കൊടിമരം പ്രതിഷ്ഠിച്ചിരുന്നു. ഇതോടെ പഴയ കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജി വാഹനം, വിശ്വാസപ്രകാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടു. അന്നത്തെ ദേവസ്വം ബോർഡ് തന്ത്രിക്ക് കൈമാറുകയായിരുന്നു.

അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ വാജി വാഹനം തന്റെ വസതിയിലുണ്ടെന്ന് തന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ വാജി വാഹനം തിരിച്ചു നൽകാമെന്ന് തന്ത്രി പറഞ്ഞെങ്കിലും കേസ് നടക്കുന്നതിനാൽ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ തയ്യാറായില്ല.കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയിഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

SUMMARY: Vaji vehicle in court; He was taken into custody from Tantri’s house

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിത്രീകരണത്തിനിടെ പരുക്ക്; നടൻ രാം ചരണ്‍ ആശുപത്രിയില്‍

കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ...

കെഎൻഎസ്എസ് സദാശിവനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സദാശിവനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ...

നിതിൻ രാജിന്‍റെ മരണം; മുഖ്യപ്രതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂർ: നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി പ്രൊഡക്ഷൻ വാറണ്ട്...

കലാകൈരളി ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ സഞ്ജയ് നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ...

‘ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓഡിറ്റില്‍ ഗുരുതര പോരായ്മ’; 43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയുടെ...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാൻമണിക്കെതിരെ ബിജെപി പരാതി നല്‍കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ പരാമർശം നടത്തിയെന്നാരോപിച്ച്‌ പ്രശസ്ത...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ...

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട്...

Related Articles

Popular Categories