ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാർഥികളെ അവഹേളിച്ച സംഭവം; ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോക്രോച്ച്‌ ജനതാ പാർട്ടി(സിജെപി)പ്രതിഷേധത്തിനെതിരേ വിവാദ പരാമർശം നടത്തിയ ആർഎസ്‌എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരേ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു. പ്രക്ഷോഭകർ ക്രിമിനലുകളാണെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. അവർ അഴിഞ്ഞാടുകയാണ്. താനായിരുന്നെങ്കില്‍ എല്ലാത്തിനെയും വെടിവച്ച്‌ കൊന്നേനെ എന്നും അദ്ദേഹം പറഞ്ഞു.

യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. എനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ ഞാൻ വെടിവച്ച്‌ കൊന്നേനെ. ജന്തർ മന്തർ പരിസരത്ത് 4 സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞു പോവാൻ ആവശ്യപ്പെടും. പോയില്ലെങ്കില്‍ വെടിവയ്ക്കും. ആളുകള്‍ ചിതറിയോടും. ചിലർ മരിക്കും. ചിലർ വികലാംഗരാവും. ഏകദേഹം 4 മണിക്കൂർ കൊണ്ട് രംഗം ശാന്തമാവും. എന്നിട്ട് ശവങ്ങള്‍ പെറുക്കി ആശുപത്രിയിലാക്കും എന്നാണ് മോഹൻദാസ് വിഡിയോയിലൂടെ അഭിപ്രായപ്പെട്ടത്.

‘പോലീസിനെ പൂർണമായും പിൻവലിച്ച്‌ അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുനല്‍കണം. അവിടെ ബാലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കും. ശവങ്ങള്‍ കുന്നുകൂടും. ദൈവം സഹായിച്ച്‌ ബലാത്സംഗങ്ങള്‍ക്ക് പരാതിയുണ്ടാവില്ല. കാരണം ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവർ. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെണ്‍കുട്ടികളും ധാരാളമുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയുണ്ട്. മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്.

പ്രത്യേകിച്ച്‌ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടന്മാരെല്ലാം ഈ പരിപാടി ഇഷ്ടപ്പെടുന്നതാണ് എന്നും മോഹൻദാസ് അഭിപ്രായപ്പെട്ടിരുന്നു. പരാമർശത്തിനെതിരേ നിരവധി പേരാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആർഎസ്‌എസ് നേതൃത്വവും മോഹൻദാസിനെ തള്ളിയിരുന്നു.

SUMMARY: A case has been registered against T.G. Mohandas for insulting the youths who protested at Jantar Mantar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വൈകിട്ട്...

സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനല്‍ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി...

Related Articles

Popular Categories