20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ മിസുഹോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറും കബഡി താരം പവൻ ഷെറാവത്തുമാണ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാക ഉയർത്തുന്നത്. ഷോട്ട്പുട്ട് താരം തജീന്ദർപാല്‍ സിംഗ് ടൂറിന് പകരക്കാരനായാണ് പവൻ ഷെറാവത്തിനെ പതാകവാഹകനായി തിരഞ്ഞെടുത്തത്.

17,000ത്തിലേറെ കായിക താരങ്ങളും ഒഫീഷ്യലുകളുമാണ് ഇത്തവണ ഏഷ്യൻ ഗെയിംസില്‍ പങ്കെടുക്കുന്നത്. പ്രതിസന്ധികളില്‍നിന്ന് പ്രതീക്ഷയോടെ തിരിച്ചെത്തി പലസ്തീനും നേപ്പാളും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഇത്തവണ ഏഷ്യൻ ഗെയിംസിനില്ല. കണങ്കാലിലെ ലിഗമെന്റ് പരിക്കിനെ തുടർന്ന് കഴിഞ്ഞ മാസമാണ് ഈ സീസണിലെ മത്സരങ്ങള്‍ അവസാനിപ്പിക്കുന്നതായി താരം പ്രഖ്യാപിച്ചത്.

പരുക്ക് കാരണം നീരജിന് ഇത് മൂന്നാമത്തെ ഏഷ്യൻ ഗെയിംസാണ് നഷ്ടമാകുന്നത്. നഗോയയില്‍ 499 ഇന്ത്യൻ താരങ്ങളാണ് വിവിധ ഇനങ്ങളില്‍ മത്സരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച 503 അംഗ സംഘത്തില്‍നിന്ന് നാല് പേർ പിന്മാറി. ടീമില്‍ 267 പുരുഷ താരങ്ങളും 232 വനിതാ താരങ്ങളുമാണുള്ളത്. 36 കായിക ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.കഴിഞ്ഞ ഏഷ്യൻ ഗെയിംസില്‍ 35 ഇനങ്ങളിലായി 661 ഇന്ത്യൻ താരങ്ങള്‍ മത്സരിച്ചിരുന്നു. ഇത്തവണ 74 താരങ്ങളുള്ള അത്‌ലറ്റിക്‌സിനാണ് ഏറ്റവും വലിയ പ്രാതിനിധ്യം. ഹോക്കിയില്‍ 40 പേരും ക്രിക്കറ്റില്‍ 30 പേരും കബഡിയില്‍ 24 പേരും ഷൂട്ടിങ്ങില്‍ 30 പേരുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

SUMMARY: 20th Asian Games kick off in Japan; Manu Bhaker and Pawan Sehrawat carry the Indian flag during the march past

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വൈകിട്ട്...

സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യര്‍

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനല്‍ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി...

വൈദ്യുതി പ്രതിസന്ധിയിൽ സര്‍ക്കാരിനെ വിമര്‍ശിക്കാനികില്ല; മുൻ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്ത് നിലനില്‍ക്കുന്ന വൈദ്യുതി പ്രതിസന്ധിയില്‍ സർക്കാരിനെ വിമർശിക്കാൻ ഇല്ലെന്ന് കേന്ദ്ര...

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോഴിക്കോട്: വടകര കൈനാട്ടിക്ക് സമീപം റോഡരികില്‍ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഉച്ചയോടെയാണ്...

Related Articles

Popular Categories