ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ 9.30 മുതൽ വസന്തനഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ നടക്കും. എൻ.എസ്.എസ്. കർണാടകയുടെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള അംഗങ്ങളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് വിപുലമായ സാംസ്കാരിക-സാമൂഹിക സംഗമമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ തിരുവാതിര മത്സരം, പൊതുസമ്മേളനം, വിവിധ സാംസ്കാരിക പരിപാടികൾ, എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. വൈകിട്ട് 5 മണിക്ക് ശേഷം സിത്താനി ഭജൻസ് അവതരിപ്പിക്കുന്ന ഭജൻ അരങ്ങേറും. ഉച്ചയ്ക്ക് 1 മണി മുതൽ ഭക്ഷണം വിതരണം ചെയ്യും.
കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്ലാജെ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ്, കർണാടക മന്ത്രിസഭാംഗം റിസ്‌വാൻ അർഷാദ്, ട്രൈലൈഫ് ഹോസ്പിറ്റൽസ് ബെംഗളൂരുവിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ഷഫീഖ് എ.എം. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വിദ്യാഭ്യാസ രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2025–26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിലും സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ സമ്മാനിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
















