മകളെ ആക്രമിക്കുന്നത് തടഞ്ഞു; ആലപ്പുഴയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ആലപ്പുഴ: മരുമകൻ ഭാര്യാമാതാവിനെ കുത്തിക്കൊന്നു. നൂറനാട് ഇടക്കുന്നം നെല്ലു വിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മരുമകൻ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കുത്തിയത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം.‌

ജയകുമാരിയുടെ ഭർത്താവ് ക്ഷേത്രത്തിൽ താത്ക്കാലിക ശുചീകരണ തൊഴിലാളിയായ ജയകുമാർ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം.‌ ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. പ്രണയവിവാഹിതരായ ജോജിയും അർച്ചനയും ഇപ്പോൾ പിണങ്ങിക്കഴിയുകയാണ്. കുട്ടിയെ കാണണമെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രതി, വാതിൽ തുറന്നയുടൻ അർച്ചനയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ജയകുമാരിയെ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.

കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ജയകുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിയെ ആലപ്പുഴയിൽനിന്നാണ് പോലീസ് പിടികൂടിയത്.

ജോജിയുടെ ഉപദ്രവത്തെ തുടർന്ന് അർച്ചന നൂറനാട്ടെ സ്വന്തം വീട്ടിലായിരുന്നു താമസം. ജോജിയുടെ മർദനത്തിൽ പരുക്കേറ്റ അർച്ചന കഴിഞ്ഞ മാസം നൂറനാട് പോലീസിൽ പരാതി നൽകിയിരുന്നു.
SUMMARY: Woman dies after being stabbed by son-in-law while trying to stop him from attacking her daughter; incident in Alappuzha.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ...

ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ചെറുകഥ ◼️ നവീൻ എസ് പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ,...

നാരായണീയ ജ്ഞാനയജ്ഞം നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു സത്സംഗിന്റെ ആഭിമുഖ്യത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ 7 ദിവസത്തെ...

ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി

ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി...

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ തുലാമഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്...

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

ചെറുകഥ ◼️ നവീൻ എസ് പിതാ രക്ഷതി കൗമാരേ, ഭർത്താ രക്ഷതി യൗവനേ,...

ആന്ധ്രയിൽ റോഡ് നിർമാണത്തിനിടെ തീപിടിത്തം; 7 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ അല്ലാൂരി സീതാരാമരാജു (ASR) ജില്ലയിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെയുണ്ടായ...

ആഗോള ദൈവദശക പാരായണയജ്ഞം നാളെ

ബെംഗളൂരു: ബെംഗളൂരു ഗുരുഭക്ത കൂട്ടായ്മ സംഘടിപ്പിക്കുന്ന ആഗോള ദൈവദശക പാരായണം ഞായറാഴ്ച...

മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ബെംഗളൂരു: മലയാളി വിദ്യാർഥി കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു കണ്ണൂർ ചമ്പാട്ട്...

Related Articles

Popular Categories