ബെംഗളൂരു: ശ്രീനാരായണ സമിതിയിൽ വിദ്യാരംഭം നടത്തി. ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി പൂജയോടനുബന്ധിച്ചു അൾസൂരു ഗുരുമന്ദിരത്തിലും സർജപ്പുര ക്ഷേത്രത്തിലും വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച പതിവ് പ്രഭാത പൂജയെത്തുടർന്ന് വിശേഷാൽ ദക്ഷിണാമൂർത്തിപൂജയും, സരസ്വതി പൂജയും നടത്തി.
പ്രസിഡന്റ് എൻ രാജമോഹനൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു വിദ്യാരംഭം കുറിച്ചു. സർജ്ജാപുര ക്ഷേത്രത്തിൽ മേൽശാന്തി രഞ്ജിത് നാരായണൻ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. അതോടൊപ്പം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ ഭാഗവത പാരായണവും, ലളിതാസഹസ്രനാമ പാരായണവും നടത്തി. ചടങ്ങുകള്‍ക്ക് സമിതി ഭാരവാഹികള്‍ നേതൃത്വം വഹിച്ചതായി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ അറിയിച്ചു.
SUMMARY: Vidyarambham was held at the Sree Narayana Samithi.
















