പാറക്കെട്ടില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാലിടറി വീണ യുവാവിന് ദാരുണാന്ത്യം

പൂനെ: പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തുക്കള്‍ക്കും പ്രതിശ്രുത വധുവിനും ഒപ്പം ലോഹഗഡ് കോട്ട സന്ദർശിക്കാനെത്തിയ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. ഗഹുഞ്ചെ സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ 26-കാരൻ കേതൻ വിശാല്‍ അഗർവാള്‍ ആണ് ദാരുണമായി മരിച്ചത്. ഈ വരുന്ന നവംബറില്‍ ഇദ്ദേഹത്തിന്റെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം.

കേതൻ പ്രതിശ്രുത വധുവിനും രണ്ട് സുഹൃത്തുക്കള്‍ക്കും ഒപ്പം മാവല്‍ താലൂക്കിലെ ലോഹഗഡ് കോട്ടയിലെത്തിയത്. പ്രതിശ്രുത വധുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് സംഘം യാത്ര പ്ലാൻ ചെയ്തിരുന്നത്. രാവിലെ 10.30-ഓടെ കോട്ടയുടെ അരികില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കേതൻ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ശക്തമായ കാറ്റടിച്ചതിനെ തുടർന്ന് ബാലൻസ് നഷ്ടപ്പെട്ട യുവാവ് ഏകദേശം 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തെക്കുറിച്ച്‌ വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ‘ശിവദുർഗ് മിത്ര എമർജൻസി റെസ്ക്യൂ ടീം’ അംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർക്ക് കേതന്റെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയും കൂടുതല്‍ അന്വേഷണം നടത്തിവരികയുമാണ്. ഛത്രപതി ശിവാജി മഹാരാജാവുമായി ബന്ധമുള്ളതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട 12 കോട്ടകളില്‍ ഒന്നാണ് ലോഹഗഡ്.

SUMMARY: A young man died after falling while taking a photo from a cliff

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

50 കോടിയോളം തട്ടാൻ ശ്രമം; നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: പ്രമുഖ നടിയും സഹോദരിയുമായ അംബികയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധ...

തൃശൂര്‍ നഗരത്തിലെ വീട്ടില്‍ വൻകവര്‍ച്ച; 55 പവനും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം...

ഏഷ്യന്‍ ഗെയിംസ്: പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിള്‍ വ്യക്തിഗത...

മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍; മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: മലപ്പുറം നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ...

മൈസൂരു നഞ്ചൻഗുഡിൽ ഓണാഘോഷം

ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് ലേഡീസ് ക്ലബ്ബിന്റെയും മലയാളം മിഷൻ പഠന കേന്ദ്രങ്ങളായ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120...

വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു

ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ സുഡാനില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ മരിച്ചു....

ഓഡി കാറിനുള്ളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: കോറമംഗളയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓഡി എസ്‌യുവിക്കുള്ളിൽ 46കാരനായ റിയൽ എസ്റ്റേറ്റ്...

Related Articles

Popular Categories