അബ്ദുള്‍ റഹീമിന്റെ മോചനം വൈകും; എട്ടാം തവണയും കേസ് മാറ്റി വെച്ചു

സൗദി: മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹര്‍ജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവര്‍ണറേറ്റില്‍ നിന്ന് റഹീമിന്റെ മോചന കാര്യത്തില്‍ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.

നേരത്തെ ഏഴ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മോചനക്കാര്യത്തില്‍ തീരുമാനം നീളുകയായിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു ഇതിനുമുമ്പ് കേസ് പരിഗണിച്ചത്. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു അന്ന് കോടതി അറിയിച്ചത്.

അതിനുമുമ്പ് ജനുവരി 15ന് കോടതി ഹർജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി. മരിക്കുന്നതിന് മുമ്പ് മകനെ കാണണമെന്നതാണ് തന്റെ ഏക ആഗ്രഹമെന്ന് റഹീമിന്റെ മാതാവ് നേരത്തേ പറഞ്ഞിരുന്നു.

സൗദി ബാലൻ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ 2006 ഡിസംബറിലാണ് അബ്ദുല്‍ റഹീം ജയിലിലായത്. വധശിക്ഷ വിധിക്കപ്പെട്ട റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്. 2006ല്‍ ഡ്രൈവറായി ജോലി ലഭിച്ച്‌ റിയാദിലെത്തി ഒരു മാസം തികയും മുമ്പാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്.

TAGS : ABDHUL RAHIM
SUMMARY : Abdul Rahim’s release delayed; case postponed for the eighth time

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചാലിയാറില്‍ മീൻപിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മീൻപിടിക്കുന്നതിനിടെ ചാലിയാറില്‍ വീണ സൈനികന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട്...

ബുധനാഴ്‌ച ചോദ്യംചെയ്യലിന് ഹാജരാകണം; പിഎസ്‌സി ചെയര്‍മാന് നോട്ടീസയച്ച്‌ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ചെയർമാൻ എം.ആർ ബൈജുവിന് നോട്ടീസ് അയച്ച്‌...

അമിത് ഷായ്ക്കെതിരായ പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റവിമുക്തൻ

ലഖ്‌നൗ: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ...

‘പ്രതി ജഡ്ജിയുടെ മകനായതു കൊണ്ട് നിയമം മാറ്റി എഴുതാൻ പോലീസിന് ആരാണ് അധികാരം കൊടുത്തത്?’: പിണറായി വിജയൻ

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകട കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനെ വിമര്‍ശിച്ചു പ്രതിപക്ഷ...

‘നീലക്കടലിന്റെ രഹസ്യ പുസ്തകം’ പ്രകാശനം ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി സാഹിത്യ-സാംസ്കാരിക കൂട്ടായ്മയായ സുരഭിലം ഗ്ലോബലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന...

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

ലഖ്‌നൗ: ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം...

ചേരാനെല്ലൂർ അപകടം: വാഹന ഉടമയായ ജഡ്ജിക്കെതിരേ കേസെടുത്തു

കൊച്ചി: ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ പിതാവിനെതിരേ കേസെടുത്ത്...

സ്വർണവിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും...

Related Articles

Popular Categories