ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നടപടികള്‍ നവംബർ 20ലേക്ക് മാറ്റി. വിചാരണ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്കിയ ഹർജിയിലാണ് നടപടി. അഭിഭാഷകന് അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹാജരാകേണ്ടതുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് വിചാരണ നടപടികള്‍ മാറ്റിവെച്ചത്. 2021 ഡിസംബർ 18നാണ് ആലപ്പുഴ മണ്ണഞ്ചേരിക്ക് സമീപം കെ.എസ്. ഷാൻ കൊല്ലപ്പെട്ടത്.
കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഭിമന്യു, അതുല്‍, സനന്ദ് എന്നിവരടക്കമുള്ള പ്രതികള്‍ക്ക് 2025 സെപ്റ്റംബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ച പ്രതികള്‍ക്കാണ് സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസം ലഭിച്ചത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
SUMMARY: Shan murder case: Trial proceedings adjourned to November 20
















