പാലക്കാട്: പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ പാലക്കാട് കൂറ്റനാട് അപകടം. നാല് പേര്‍ക്ക് പരുക്കേറ്റു. കൂറ്റനാട് ആമക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച്ച രാത്രി ആണ് അപകടമുണ്ടായത്.
വെടിക്കെട്ട് നടക്കുമ്പോൾ ആളുകൾ സുരക്ഷിത അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് സംഘാടകർ പറഞ്ഞു. പരുക്കേറ്റവർ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SUMMARY: Accident during Palakkad Pooram fireworks; Four injured















