സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂള്‍ ബസിനാണ് തീപ്പിടിച്ചത്. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസിന് രാവിലെ തീപ്പിടിക്കുകയായിരുന്നു. ആല – പെണ്ണൂക്കര ക്ഷേത്രം റോഡിലാണ് സംഭവം. 17 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. കുട്ടികളെല്ലാവരും സുരക്ഷിതരാണ്. ചെങ്ങന്നൂരില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. മോട്ടോര്‍ വാഹനവകുപ്പും പോലീസും ബസില്‍ പരിശോധന നടത്തി.


TAGS: ALAPPUZHA NEWS| SCHOOL| FIRE|
SUMMARY: School bus catches fire

LEAVE A REPLY

Please enter your comment!
Please enter your name here