ബെംഗളൂരു: റോഡിൽ കെട്ടിയ കയറിൽ കഴുത്തു കുടുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. ചിക്കമഗളൂരുവിലെ തെഗൂരിൽ ഞായറാഴ്ച രാവിലെയാണ് അപകടം സയ്യിദ് ഗല്ലി നിവാസിയായ മുഹമ്മദ് ഗൗസ് ഖാനാണ് (36) മരിച്ചത്. ഭാര്യയ്ക്കൊപ്പം സ്കൂട്ടറിൽ ബന്ധു വീട്ടിൽ പോകുന്നതിനിടെയാണ് അപകടം. .
ലോറിയിൽ മരം കയറ്റാനായി റോഡിന് കുറുകെ കെട്ടിയ കയറാണ് അപകടം വരുത്തിയത്. കഴുത്തിൽ കയർ കുടുങ്ങി ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്കൂട്ടറിൽനിന്ന് തെറിച്ചു വീണ് പരുക്കേറ്റ ഭാര്യ ചിക്കമഗളൂരു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചിക്കമഗളൂരു റൂറൽ പോലീസ് കേസ് എടുത്തു.
SUMMARY: Scooter rider dies a tragic death after his neck gets caught in a rope tied across the road; wife sustains injuries.
.
















