സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി: സിക്കിമില്‍ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച നാഷണല്‍ ഹൈഡ്രോ ഇലക്‌ട്രിക് പവര്‍ കോര്‍പ്പറേഷന്‍ (എന്‍.എച്ച്‌.പി.സി.) ഉദ്യോഗസ്ഥന്‍ കോട്ടയം മണര്‍കാട് കൊച്ചുമറ്റം കൂരോത്ത്പറമ്പില്‍ അനീഷ് മോഹന്റെ മൃതദേഹം കൊച്ചയിലെത്തിച്ചു. സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലിരിക്കുന്ന ടണലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മണ്ണിടിച്ചിലിലാണ് അനീഷ് മോഹന്‍ മരിച്ചത്.

അപകടം നടന്ന് നാലുദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെടുത്തത്. സിക്കിമില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം റോഡുമാര്‍ഗം കൊല്‍ക്കത്തയിലെത്തിച്ചിരുന്നു. അവിടെ വിമാനത്താവളത്തില്‍ നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റില്‍ വൈകീട്ട് മൂന്നരയോടെ എംബാം ചെയ്തു.

തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ മൃതദേഹം ഇന്ന് രാവിലെ 7.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം നോര്‍ക്ക ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ മണര്‍കാട് കൊച്ചുമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീട്ടുവളപ്പില്‍.

SSUMMARY: Sikkim tunnel tragedy: Body of Kottayam native Aneesh Mohan brought to Kochi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പല്ലാവൂർ കണ്ടോത്ത് പത്മനാഭൻ നായർ (98) ബെംഗളൂരുവിൽ അന്തരിച്ചു. കെ.ആർ....

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

ലിസ്ബണ്‍: പോർച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന്...

കൊച്ചിയിൽ യുവ ഡോക്ടർക്ക് ക്രൂര മർദനം; യുവനടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ യുവനടി ഉള്‍പ്പെടെ മൂന്നുപേര്‍...

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വീണ്ടും ജോലി ഒഴിവുകള്‍; അപേക്ഷിക്കാം

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന് കീഴില്‍ വിവിധ തസ്തികകളിലായി നിയമനത്തിന് അവസരം. ഫോട്ടോഗ്രാഫർ...

ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ലഡാക്കില്‍ ഡ്യൂട്ടി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു....

ഷാൻ വധക്കേസ്: വിചാരണ നടപടികള്‍ നവംബര്‍ 20ലേക്ക് മാറ്റി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നടപടികള്‍...

പ്രഥമ ജോണ്‍സണ്‍ പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: മലയാളത്തിന്റെ സ്വന്തം വാനം പാടിക്ക് ജോണ്‍സണ്‍ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ...

ചേരാനെല്ലൂര്‍ അപകടം; കാറുടമയായ അഡിഷനല്‍ ജഡ്ജിക്ക് ഹൈക്കോടതി മുൻ‌കൂര്‍ ജാമ്യം

എറണാകുളം: ചേരാനെല്ലൂർ വാഹനാപകട കേസില്‍ അപകടമുണ്ടാക്കിയ പതിനേഴുകാരൻ്റെ പിതാവായ ജഡ്ജിക്ക് മുൻകൂർ...

Related Articles

Popular Categories