മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലില്‍ ജോണ്‍ (ഓനിച്ചൻ)-പരേതയായ മേരി ദമ്പതികളുടെ മകൻ ദീപു ജോണ്‍ (33) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 7.45ഓടെയായിരുന്നു അപകടം. ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് എല്‍.എഫ്. സ്കൂള്‍ കവല ഭാഗത്തേക്ക് ബുള്ളറ്റില്‍ വരികയായിരുന്നു ദീപു.
ലിറ്റില്‍ ഫ്ലവർ യു.പി. സ്കൂളിന് മുന്നില്‍വെച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞ ദീപു വാഹനത്തില്‍നിന്ന് തെറിച്ചുപോയി. ഇതിനിടെ എതിർദിശയില്‍ വരികയായിരുന്ന റിക്കവറി വാഹനത്തിനടിയില്‍പ്പെട്ട് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.
SUMMARY: son who had returned from abroad following his mother’s death died in a road accident















