തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും. ഞായറാഴ്ച പൊതുഅവധിയായിരുന്നതിനാൽ പത്രികാ സമർപ്പണം നടന്നില്ല. അവസാന ദിനമായ തിങ്കളാഴ്ച രാവിലെ 11 മുതൽ പകൽ മൂന്നുവരെയാണ് പത്രികകൾ സ്വീകരിക്കുന്നത്. അവസാന നിമിഷം പത്രിക നൽകാൻ കൂടുതൽ സ്ഥാനാർഥികൾ എത്താൻ സാധ്യതയുള്ളതിനാൽ വരണാധികാരികളുടെ ഓഫീസുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടേക്കും.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി ശനിയാഴ്ച വരെ 341 സ്ഥാനാര്‍ഥികളാണ് പത്രിക നല്‍കിയത്. മൊത്തം 607 സെറ്റ് പത്രികകള്‍ ശനിയാഴ്ചവരെ സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രമുഖരടക്കം പല മുന്നണി സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കും. തിരക്ക് നിയന്ത്രണാതീതമായാല്‍ മൂന്നുമണിക്ക് മുമ്പ് വരണാധികാരിയുടെ ഓഫിസിലെത്തുന്നവർക്ക് അത് സമർപ്പിക്കാൻ സൗകര്യമൊരുക്കും. സ്ഥാനാര്‍ഥികളെല്ലാം പ്രചാരണ രംഗത്തുനിന്നാണ് പത്രിക സമര്‍പ്പിക്കാനെത്തുക. കേരളത്തില്‍ വളരെ കുറഞ്ഞ സമയപരിധിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം കുറയാന്‍ കാരണം. പത്രിക സമര്‍പ്പിക്കേണ്ട രണ്ടുദിവസം പൊതു അവധിയുമായിരുന്നു.പത്രികകളുടെ സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച നടക്കും. പത്രിക പിൻവലിക്കാൻ 26ന് വൈകിട്ട് മൂന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതോടെ അന്തിമ സ്ഥാനാർഥി ചിത്രം തെളിയും.
SUMMARY: Assembly elections: Paper submission ends today, scrutiny tomorrow
















