നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർമാരെ കേരളത്തിലെത്തിക്കാൻ സൗകര്യങ്ങ​ളൊരുക്കി യു.ഡി.എഫ് കർണാടക

ബെംഗളൂരു: കേരളത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി യു.ഡി.എഫ് കർണാടക. സ്വകാര്യ ബസുകളിലും കാർപോളിങ്ങിലും, ട്രെയിൻ, കെ.എസ്.ആർ.ടി.സി ബസുകളിലുമായി 4,000 ത്തോളം വോട്ടർമാരെയാണ് മലബാറിന്‍റെ വിവിധ നിയോജകമണ്ഡലങ്ങളിലേക്ക് ഇന്നലെ രാത്രിയോടെ അയച്ചത്. ഇലക്ഷൻ പ്രഖ്യാപിച്ചത് മുതൽ യു.ഡി.എഫ് കർണാടകയുടെ പ്രവർത്തകരും നേതാക്കളും യു.ഡി.എഫ് വോട്ടുകൾ നാട്ടിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചെറുതും വലുതുമായ പല കൺവെൻഷനുകളും നടത്തി. ബെംഗളൂരുവില്‍ ഉള്ള യു.ഡി.എഫ് വോട്ടർമാരുടെ വിവരങ്ങൾ നാട്ടിലുള്ള നേതാക്കളുമായി ബന്ധപ്പെട്ട് ശേഖരിച്ച് അവരെയൊക്കെ നേരിട്ട് ബന്ധപ്പെട്ട് യാത്ര ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് ചെയ്തത്.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 50 ബസ്സുകൾ ആണ് മലബാറിലേക്കുള്ള മണ്ഡലങ്ങളിലേക്ക് യാത്ര തിരിച്ചത്. യു.ഡി.എഫ് കർണാടക നേതാക്കളായ അഡ്വക്കറ്റ് സത്യൻ പുത്തൂർ, നാസർ നീലസാന്ദ്ര, ജയ്സൺ ലൂക്കോസ് ,അലക്സ് ജോസഫ്, ടി.സി. സിറാജ്, റഹീം ചാവശ്ശേരി, ഷംസുദ്ദീൻ കൂടാളി, വിനു തോമസ്, അബ്ദുല്ലത്തീഫ്, സഞ്ജയ് അലക്സ്, മുഫ് ലിഫ് പത്തായപുര, എം.കെ. നൗഷാദ്, സുബൈർ കായക്കൊടി, സുബൈർ മല്ലേശ്വരം, അബ്ദുൽ കബീർ, അജ് മല്‍, സിദ്ദിഖ് തങ്ങൾ, അഡ്വക്കേറ്റ് രാജ്മോഹൻ, ഡോക്ടർ നകുൽ, അഡ്വക്കറ്റ് പ്രമോദ് വര പ്രത് എന്നിവർ നേതൃത്വം നൽകി.

SUMMARY: Assembly elections; UDF Karnataka prepares facilities to bring voters to Kerala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിപിഐയുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധം; ബുക്ക് ചെയ്ത സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ

ഡല്‍ഹി: 'ഡല്‍ഹി ചലോ' സമരത്തിനായി സിപിഐ ബുക്ക് ചെയ്ത ട്രെയിനുകള്‍ റദ്ദാക്കി...

എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

പാലക്കാട്‌: പാലക്കാട് എംഎസ്‌എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയല്‍ കോളേജിലെ...

വയോധികയെ മര്‍ദിച്ചെന്ന് പരാതി; വ്‌ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

കൊച്ചി: വയോധികയെ മര്‍ദിച്ചെന്ന പരാതിയില്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ശാലു പേയാടിനെതിരെ...

ആട്ടകളരിയിൽ ‘ഓഗസ്ത് വിത്ത് മാസ്റ്റേർസ്’; മേതിൽ ദേവിക നയിക്കുന്ന മോഹിനിയാട്ട പരിശീലനകളരി 17 മുതൽ 

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നൃത്ത പരിശീലന സ്ഥാപനമായ ആട്ടകളരിയുടെ...

സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ സൗജന്യ ദന്ത പരിശോധന ക്യാമ്പ് 15ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന സൗജന്യ ദന്തരോഗ...

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 16 ന്

ബെംഗളൂരു: ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും ഓഗസ്റ്റ് 16...

താമരശേരി ഫ്രഷ് കട്ടിന് തുടരാം; സ്ഥാപനം പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത നടപടി ഹൈക്കോടതി നീട്ടി

കൊച്ചി: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസില്‍ സര്‍ക്കാരിന്...

സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം 

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല സോണ്‍ സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ്...

Related Articles

Popular Categories