എടിഎം ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ പരിധി; ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കിംഗ് നിയമങ്ങളില്‍ വലിയ മാറ്റം

ന്യൂഡല്‍ഹി: പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കിംഗ് ഇടപാടുകളില്‍ പുതിയ പരിഷ്‌കരണം നിലവില്‍ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

എ.ടി.എം ഇടപാടുകൾ
ഏപ്രില്‍ 1 മുതല്‍ എടിഎമ്മുകളില്‍ നിന്ന് യുപിഐ അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ പ്രതിമാസ സൗജന്യ എടിഎം ഇടപാട് പരിധിയുടെ ഭാഗമായി കണക്കാക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഈ പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചു. സൗജന്യ ഇടപാട് പരിധി കവിയുന്ന ഉപഭോക്താക്കളില്‍ നിന്ന് ഓരോ പിന്‍വലിക്കലിനും 23 ഉം ബാധകമായ നികുതികളും ഈടാക്കും.

നിലവില്‍, സ്വന്തം അക്കൗണ്ട് ഉടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം അഞ്ച് സൗജന്യ പിന്‍വലിക്കല്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഇതര എടിഎമ്മുകളില്‍ പ്രമുഖ ആറ് നഗരങ്ങളില്‍ പ്രതിമാസം മൂന്ന് ഇടപാടുകളും മറ്റ് സ്ഥലങ്ങളില്‍ അഞ്ച് ഇടപാടുകളുമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്.

ഡെബിറ്റ് കാർഡുകൾ വഴിയുള്ള പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ പഞ്ചാബ് നാഷണൽ ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. കാർഡിന്റെ തരം അനുസരിച്ച് പ്രതിദിനം 50,000 രൂപ മുതൽ 75,000 രൂപ വരെ മാത്രമേ ഇനി പിൻവലിക്കാൻ സാധിക്കൂ. മുമ്പ് ഒരു ലക്ഷം രൂപ വരെ പിൻവലിക്കാൻ അനുവാദമുണ്ടായിരുന്ന ചില കാർഡുകളുടെ പരിധി സുരക്ഷാ കാരണങ്ങളാൽ കുറച്ചിട്ടുണ്ട്.

പല ബാങ്കുകളും അവരുടെ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജും ഏപ്രിൽ 1 മുതൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. സാധാരണയായി 150 രൂപ മുതൽ 500 രൂപ വരെയാണിത്. പ്രീമിയം കാർഡുകൾക്ക് ചാർജ് വീണ്ടും കൂടും.

ജിയോ പേയ്മെന്റ് ബാങ്ക്
പണം പിന്‍വലിക്കാന്‍ പുതിയ ക്യു.ആര്‍ കോഡ് സംവിധാനം ജിയോ അവതരിപ്പിച്ചു. ബാങ്കിങ് കറസ്പോണ്ടന്റുകള്‍ വഴി യുപിഐ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

മിനിമം ബാലന്‍സ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടപാട് നടത്തുന്ന ബാങ്ക് ബ്രാഞ്ച് ഇരിക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടാകും ഇനി മിനിമം ബാലന്‍സ് നിശ്ചയിക്കുക. നഗരങ്ങളില്‍ മിനിമം ബാലന്‍സ് തുക കൂടുതലും ഗ്രാമങ്ങളില്‍ കുറവും ആയിരിക്കും. മിനിമം ബാലന്‍സ് പാലിച്ചില്ലെങ്കില്‍ പിഴയിലും വ്യത്യാസം ഉണ്ടാകും.

യു പി ഐ ഇടപാടുകൾ
ദീര്‍ഘകാലമായി ഉപയോഗിക്കപ്പെടാത്ത യു.പി.ഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടും. നിങ്ങള്‍ യു.പി.ഐയുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പര്‍ ദീര്‍ഘകാലം പ്രവര്‍ത്തനരഹിതമായിട്ടില്ലെന്ന് ഉറപ്പുവരുത്തണം. നീണ്ടകാലമായി ഉപയോഗിക്കാത്തത് ആണെങ്കില്‍ ആ നമ്പര്‍ ബാങ്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇതുമൂലം യു.പി.ഐ സേവനങ്ങളില്‍ തടസം നേരിട്ടേക്കും.
SUMMARY: ATM transactions, cash withdrawal limits; change in banking rules from April 1

Hot this week

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥി കലാസംഗമം നാളെ

ബെംഗളൂരു: തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവ വിദ്യാർഥികളുടെ ബെംഗളൂരുവിലെ സംഘടനയായ സി.ഇ.ടി.എ.എ.ബി....

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം...

Related Articles

Popular Categories