തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത യുവാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. ബെംഗളൂരു ബന്നെർഘട്ട റോഡ് മേഖലയിലാണ് സംഭവം. മനോഹർ പട്ടേലിന്റെ മകന്‍ മനീഷ് പട്ടേലും സുഹൃത്തുക്കളായ സുനിൽ, നാഗരാജ് എന്നിവരുമാണ് പിടിയിലായത്. മനേഷിന് ഏകദേശം 1.5 കോടി രൂപ കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിക്കുന്നതിനായി പിതാവിൽ നിന്ന് പണം നേടുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.

മനോഹർ പട്ടേലിന് മകനെ തട്ടിക്കൊണ്ടുപോയതായി അറിയിച്ചുകൊണ്ട് ഫോണ്‍ സന്ദേശം ലഭിക്കുകയും മോചനദ്രവ്യമായി 90 ലക്ഷം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഫോണ്‍ സന്ദേശത്തില്‍ സംശയം തോന്നിയതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി. മനീഷുമായി ബന്ധപ്പെട്ടവരെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകൽ നാടകം ആണെന്ന് പോലീസിന്  വ്യക്തമായത്. തുടര്‍ന്നു മനീഷിനെയും രണ്ട് സുഹൃത്തുക്കളേയും പോലീസ് പിടികൂടി ചോദ്യം ചെയ്തു.

കടബാധ്യത തീർക്കാൻ പിതാവിൽ നിന്ന് വലിയ തുക കൈക്കലാക്കുകയായിരുന്നു പദ്ധതിയെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പണം ആവശ്യപ്പെട്ടതിന് പിന്നിലെ മുഴുവൻ ഇടപാടുകളും എന്താണെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
SUMMARY: Attempt to extort ₹90 lakh ransom from father by staging a kidnapping drama; young man and two friends arrested.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

Related Articles

Popular Categories