Home BENGALURU UPDATES ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

ബെംഗളൂരുവിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു

0
22

ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്കും വർധിപ്പിക്കുന്നു. അടിസ്ഥാന നിരക്ക് 2 കിലോമീറ്ററിനു 30 രൂപയിൽ നിന്നു 36 രൂപയായി വർധിക്കും. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയെന്നത് 18 രൂപയാകും. ഇതുസംബന്ധിച്ച് ജില്ലാ ഗതാഗത അതോറിറ്റിയുടെ ശുപാർശ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി അംഗീകരിച്ചെന്നാണ് സൂചന. മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടി അംഗീകരിക്കുന്നതോടെയാകും നിരക്ക് പ്രാബല്യത്തിൽ വരിക.

ജീവിത ചെലവുകൾ വർധിക്കുന്നതിനാൽ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്തത്. 2021 നവംബറിലാണ് ഓട്ടോ നിരക്ക് അവസാനമായി വർധിപ്പിച്ചത്. നേരത്തേ നഗരത്തിൽ മെട്രോ, ബിഎംടിസി ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. പാൽ ഉൾപ്പെടെ ഭക്ഷ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഇതിനു പുറമെയാണ് ഓട്ടോ നിരക്കും വർധിപ്പിക്കുന്നത്.

SUMMARY: Auto fares in Bengaluru are set to rise.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page