ഇന്ന് കൊട്ടിക്കലാശം; സംസ്ഥാനം മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്, ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആരോപണ പ്രത്യാരോപണങ്ങളുടെ കുത്തൊഴുക്കും താര പ്രചാരകരുടെ നിറഞ്ഞാട്ടവും ഇളക്കി മറിച്ച മൂന്നാഴ്ചയിലേറെ നീണ്ട പ്രചാരണ കോലാഹലങ്ങൾക്ക് ഇന്ന് വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. പല മണ്ഡലങ്ങളിലും റോഡ്‌ഷോ ഉൾപ്പെടെ മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അവസാന മണിക്കൂറിലെ പ്രചാരണം കൊഴുപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതിരാവിലെ മുതല്‍ സജീവമാണ്.

പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിക്കഴിഞ്ഞാൽ ബുധനാഴ്ച നിശബ്ദപ്രചാരണമാണ്. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവർക്കുനേരെ കർശന നടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ബുധനാഴ്ച രാവിലെ എട്ടുമുതൽ നിയോജകമണ്ഡലംതല കേന്ദ്രങ്ങളിൽ നടക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. രാവിലെ ഏഴുമണിമുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. അടുത്ത മാസം നാലുവരെ തിരഞ്ഞെടുപ്പ് ഫലത്തിനായി നീണ്ട കാത്തിരിപ്പ് വേണ്ടിവരും.

140 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടേയും അഭിമാനപോരാട്ടമാണ് നടക്കുന്നത്. ഡീല്‍ വിവാദങ്ങളും ശബരിമല സ്വര്‍ണ്ണക്കൊളളയും യുഡിഎഫ് പ്രധാന ആയുധമാക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ വയനാട് പു:നരധിവാസം വൈകുന്നത് ആയുധമാക്കുകയാണ് എല്‍ഡിഎഫ്. ഇരുമുന്നണികള്‍ക്കും എതിരെ കേന്ദ്രസര്‍ക്കാറിന്റെ വികസനം ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രതിരോധം തീര്‍ക്കുന്നത്.മൂന്നാം ഭരണത്തിന് കേരളം വഴിയൊരുക്കുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത്. 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കുമെന്നാണ് യു.ഡി.എഫിന്റെ ദൃഢവിശ്വാസം. നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനും മൂന്നിരട്ടിയിലേറെയാക്കാനുമാണ് ഇതവണത്തെ ബി.ജെ.പി പോരാട്ടം.
SUMMARY: Today is a day of mourning; the state will go to the polling booth the day after tomorrow, fronts are ready to celebrate

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യന്‍ ഗെയിംസ്; സ്‌ക്വാഷില്‍ ഇന്ത്യക്കായി വെള്ളി നേടി അഭയ് സിങ്

നഗോയ: ഏഷ്യൻ ഗെയിംസ് 2026-ല്‍ ഇന്ത്യക്ക് വേണ്ടി സ്ക്വാഷില്‍ വെള്ളി മെഡല്‍...

നേപ്പാളില്‍ ദുരിതംവിതച്ച്‌ വീണ്ടും ഹിമപാതം; 10 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഹിമപാതം. മനാങ് ജില്ലയിലുള്ള നർ ഫു മേഖലയിലെ...

ചരിത്രനേട്ടം കുറിച്ച്‌ ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എല്‍എൻജി ട്രെയിൻ പുറത്തിറക്കി

ഗുജറാത്ത്: ഇന്ത്യൻ റെയില്‍വേ ചരിത്രത്തിലെ നിർണായകമായ മറ്റൊരു ചുവടുവെപ്പായി രാജ്യത്തെ ആദ്യ...

കെ.സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ്...

അധ്യായം 53 📖 രാഷ്ട്രമീമാംസ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 2013...

അധ്യായം 52 📖 രാജകാരണി

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1992ൽ...

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച്‌ പ്രചാരണം; മന്ത്രി കെ എം ഷാജി

കോഴിക്കോട്: റേഞ്ച് റോവർ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി....

അമ്മ മരിച്ചതിനെ തുടര്‍ന്ന് വിദേശത്തുനിന്നെത്തിയ മകൻ വാഹനാപകടത്തില്‍ മരിച്ചു

മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് ദുബായില്‍നിന്ന് നാട്ടിലെത്തിയ യുവാവ് മാനന്തവാടിയിലുണ്ടായ വാഹനാപകടത്തില്‍...

Related Articles

Popular Categories