തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നയച്ച കത്തില്‍ ബിജെപി സീല്‍ പതിഞ്ഞ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. ഡെപ്യൂട്ടി സിഇഒ, സെക്ഷന്‍ ഓഫീസര്‍ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളില്‍ നിന്നും മാറ്റി. ഇവരെ മാതൃ ഓഫീസിലേക്ക് തിരിച്ചയക്കും. അഡീഷണല്‍ സിഇഒ പി ബി നൂഹിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സെക്ഷന്‍ ഓഫീസറെ സസ്‌പെന്റ് ചെയ്തിരുന്നു. ഏപ്രിൽ 9ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കമ്മീഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് സിപിഎം, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ രംഗത്തെത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർശന നടപടികളിലൂടെ വിവാദം തണുപ്പിക്കാൻ കമ്മീഷൻ നീക്കം നടത്തുന്നത്.
ക്ലറിക്കല്‍ പിഴവാണെന്നായിരുന്ന സീല്‍ വിവാദത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ യു കേല്‍ക്കറുടെ വിശദീകരണം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് 2019ല്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്താണ് മാറി മെയിലിനൊപ്പം നല്‍കിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വ്യക്തമാക്കിയിരുന്നു.
SUMMARY: BJP seal on official document: Top officials including Deputy CEO removed from election duties















