നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പുനഃപരീക്ഷ നടത്തുക. മെയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്. പുനഃപരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) വാർത്താക്കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു.

വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർഥികൾക്ക് തിരിച്ചു നൽകാമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങൾക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. 2026-ലെ നീറ്റ് പരീക്ഷയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.

പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്. ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പർ പരീക്ഷയ്ക്ക് ഒരു മാസം മുൻപ് തന്നെ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങൾ നീറ്റ് പരീക്ഷയിൽ അതേപടി വന്നതായാണ് എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കിയത്.

ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണ ഏജൻസികൾക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണവും കണക്കിലെടുത്താണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ സിബിഐ ആണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പർ ചോർന്നത് നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.

SUMMARY: NEET UG re-exam date announced

Hot this week

കണ്ണൂരില്‍ ഓടുന്ന ബസിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക്...

പിണറായി വിജയനെ സന്ദര്‍ശിച്ച് വി ഡി സതീശന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി​ണ​റാ​യി വി​ജ​യ​നെ വീ​ട്ടി​ലെ​ത്തി​ക്ക​ണ്ട് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി...

സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

പാലക്കാട്: സിഐഡി മൂസയുടെയും ഇരുമ്പുകൈ മായാവിയുടെയും സ്രഷ്ടാവും പ്രമുഖ ചിത്രകഥാകൃത്തുമായ കണ്ണാടി...

യുപിയില്‍ കനത്ത മഴയും കൊടുങ്കാറ്റും; 111 മരണം, 227 വീടുകള്‍ തകര്‍ന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിൽ നാശംവിതച്ച് കനത്ത മഴയും കാറ്റും. മഴക്കെടുതിയിൽ 111 പേർ...

കെ.എസ്.ആർ.ടിസിയിൽ സൗജന്യയാത്ര വൈകുന്നുവെന്നാരോപിച്ച് പ്രതിഷേധവുമായി മഹിളാ മോർച്ച

കാസറഗോഡ്: കെ.എസ്.ആർ.ടിസി ബസ്സുകളിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത സൗജന്യ യാത്ര നടപ്പാക്കുന്നത്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് ഷൊര്‍ണൂര്‍ പാണ്ടത്ത് സരോജിനി അമ്മ (86) ബെംഗളൂരുവില്‍ അന്തരിച്ചു....

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. രണ്ട് ദിവസം...

പാകിസ്ഥാന്റെ ‘ഫതഹ്-4’ മിസൈല്‍ പരീക്ഷണം വിജയം

ഇസ്ലാമാബാദ്: സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ഫതഹ്-4'...

Related Articles

Popular Categories