ദുബൈ: ഇന്ത്യയുടെ മികച്ച വളർച്ചാ നിരക്കും ദീർഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. നികുതി നിയമങ്ങള്‍ ലളിതമാക്കിയും, വലിയ നിക്ഷേപസാധ്യകള്‍ക്ക് അവസരം തുറന്നും സുസ്ഥിരമായ വികസന അന്തരീക്ഷമാണ് വ്യക്തമാകുന്നത്. വ്യവസായ ലോകത്തിനും പ്രവാസികള്‍ക്കും യുവജനതയ്ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍.
പ്രവാസി സമൂഹത്തിനും പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ്. പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റ്മന്റ് സ്‌കീം (പിഐഎസ്) വഴി ഇന്ത്യൻ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരം, വ്യക്തിഗത നിക്ഷേപ പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി ഉയർത്തിയത്, എല്ലാ പിആർഓഐകള്‍ക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തില്‍ നിന്ന് 24 ശതമാനം ആക്കി വർധിപ്പിച്ചത്, ഫെമ നിയമങ്ങള്‍ അവലോകനം ചെയ്യുമെന്ന പ്രഖ്യാപനം തുടങ്ങിയവ മികച്ച പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടി ഊർജ്ജമേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഡിജിറ്റല്‍ ടെക്നോളജി രംഗത്തിന് നല്‍കുന്ന പിന്തുണ, മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴിതുറക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക് പതിനായിരം കോടിയിലേറെ വകയിരുത്തിയതിലൂടെ ആഗോള ഉത്പാദക ഹബ്ബായി ഇന്ത്യ മാറുന്നതിന് വേഗതപകരും. കാർഷിക മേഖല്യ്ക്കും സ്ത്രീ സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുന്നതാണ് പ്രഖ്യാപനങ്ങള്‍. ഉള്‍നാടൻ ജലപാതകള്‍, ഗ്ലോബല്‍ ബയോ ഫാർമ മാനുഫാക്ചറിങ്ങ് ഹബ് തുടങ്ങി അടിസ്ഥാന വികസനത്തിലും ദീർഘവീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും യൂസഫലി വിശദമാക്കി.
SUMMARY: Budget to accelerate India’s growth; M.A. Yusuffali says there is great hope for expatriates














