സിബിഎസ്ഇ ഒമ്പത്, പത്ത് ക്ലാസുകളിൽ ഇനി മൂന്ന് ഭാഷകൾ നിർബന്ധം; ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: സി.ബി.എസ്.ഇ സ്കൂളുകളിൽ 9, 10 ക്ലാസുകളിലെ ഭാഷാ പഠനത്തിൽ വൻ പരിഷ്കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. 2026-27 അധ്യയന വർഷം മുതൽ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാക്കിക്കൊണ്ട് മെയ് 15-ന് ബോർഡ് പുതിയ സർക്കുലർ പുറത്തിറക്കി. ദേശീയ വിദ്യാഭ്യാസ നയത്തിനും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനും അനുസൃതമായാണ് ഈ മാറ്റം. 2026 ജൂലൈ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 2026-27 അധ്യയന വർഷത്തേക്ക് എൻസിഇആർടി അടുത്തിടെ പുറത്തിറക്കിയ ഒമ്പത്, പത്ത് ക്ലാസുകളിലെ സിലബസ് പരിശോധിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. നിലവിലെ അധ്യയന സെഷൻ 2026 ഏപ്രിലിൽ തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും, പുതിയ നയം നടപ്പിലാക്കുന്നതിനായി ഒരു പരിവർത്തന സമീപനമായിരിക്കും (Transitional approach) സിബിഎസ്ഇ പിന്തുടരുക.

മൂന്നാമത്തെ ഭാഷയായി വിദ്യാർഥികൾക്ക് വേണമെങ്കിൽ വിദേശ ഭാഷകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ആദ്യ രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. കൂടാതെ താല്പര്യമുള്ള വിദ്യാർഥികൾക്ക് നാലാമതൊരു ഭാഷയായി വേണമെങ്കിലും വിദേശ ഭാഷകൾ പഠിക്കാൻ അവസരമുണ്ട്.

ഭാഷാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതുക്കിയ പാഠ്യപദ്ധതി ലക്ഷ്യങ്ങൾ, യോഗ്യതകൾ, പഠന ഫലങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കാൻ ബോർഡ് എല്ലാ അഫിലിയേറ്റഡ് സ്കൂളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർഥികളുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കുന്നതിനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വേണ്ടി, മൂന്നാം ഭാഷയ്ക്ക് പത്താം ക്ലാസിൽ ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. പകരം സ്കൂൾ തലത്തിൽ ഇന്റേണൽ അസെസ്മെന്റ് വഴിയാകും മൂല്യനിർണയം നടത്തുക. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാകുന്നത് വരെ, ഒൻപതാം ക്ലാസുകാർ മൂന്നാമത്തെ ഭാഷയ്ക്കായി ആറാം ക്ലാസിലെ പാഠപുസ്തകങ്ങളാകും താൽക്കാലികമായി പഠിക്കേണ്ടി വരിക. പ്രാദേശിക സാഹിത്യങ്ങളും സ്കൂളുകൾക്ക് ഇതിനൊപ്പം ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഭാഷാ അധ്യാപകരുടെ കുറവ് നേരിടുന്ന സ്കൂളുകൾക്ക് വിരമിച്ച അധ്യാപകരെയോ ആ ഭാഷയിൽ പ്രാവീണ്യമുള്ള മറ്റ് വിഷയങ്ങളിലെ അധ്യാപകരെയോ താൽക്കാലികമായി നിയമിക്കാനും സിബിഎസ്ഇ അനുമതി നൽകിയിട്ടുണ്ട്.

ചില ഇളവുകളും പുതിയ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പുതിയ ഭാഷാ നയത്തിൽ നിന്ന് ഇളവുകൾ ലഭിക്കാൻ അർഹതയുണ്ടാകും. ഇതിനുപുറമെ, ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദേശ വിദ്യാർഥികൾക്കും വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സിബിഎസ്ഇ സ്കൂളുകൾക്കും അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിയമങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
SUMMARY: CBSE to make three languages ​​mandatory in classes 9 and 10; effective from July 1

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന്...

ചെസ് ടൂർണമെന്റ് 

ബെംഗളൂരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷനും ചെസ് അസോസിയേഷന്‍ മൈസൂരുവും ചേര്‍ന്ന്...

‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം...

അറ്റകുറ്റപ്പണി; യലഹങ്ക മേഖലയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി...

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

ബെംഗളൂരു: കേരളീയരായ പ്രവാസികൾക്കും കുടുംബത്തിനും നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ഒരുകോടി...

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം അത്തം ദിന കൈത്തറി വില്പന

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗം അത്തം...

ലയ ലാവണ്യം ഗാനാജ്ഞലി അരങ്ങേറി

ബെംഗളൂരു: കലാക്ഷേത്ര ബെംഗളൂരുവിന്റെ ഭാഗമായ ഋതംബരയുടെ ലയ ലാവണ്യം ഗാനാജ്ഞലി ജാലഹള്ളി...

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് ഇന്ത്യ; പൂൾ ഡിയിൽ ഇനി പാകിസ്ഥാനെതിരെയുള്ള മത്സരം നിർണ്ണായകം

ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ പുരുഷൻമാർക്ക്...

Related Articles

Popular Categories