Friday, August 14, 2026
28 C
Bengaluru

സിസിടിവി ദൃശ്യം വഴിത്തിരിവായി; ആറ് വയസ്സുകാരി സാൻവി കൊല്ലപ്പെട്ടത് ടെറസിൽ നിന്ന് അബദ്ധത്തിൽ വീണല്ല, രണ്ടാനമ്മ പിടിയിൽ

ബെംഗളൂരു: കർണാടകയിലെ ബീദറില്‍ ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഓഗസ്റ്റ് 27ന് നടന്ന സംഭവം അപകടമാണെന്ന് പെൺകുട്ടിയുടെ പിതാവ് സിധാന്ത് പോലീസിൽ റിപ്പോർട്ട് ചെയ്തു. കളിക്കുന്നതിനിടെ പെൺകുട്ടി മൂന്ന് നില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് അബദ്ധത്തിൽ വീണു എന്നാണ് അദ്ദേഹം ആദ്യം പോലീസിനോട് പറഞ്ഞത്.

സെപ്റ്റംബർ 12 ന് ഒരു അയൽക്കാരൻ സിസിടിവി ദൃശ്യങ്ങൾ പങ്കിട്ടതോടെയാണ് വഴിത്തിരിവ് ഉണ്ടായത്. കുട്ടിയുടെ രണ്ടാനമ്മയായ രാധ കുട്ടിയെ കളിക്കാനെന്ന വ്യാജേന ടെറസിലേക്ക് വിളിക്കുകയും കുട്ടിയെ ഒരു കസേരയിൽ നിർത്തി ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്യുന്നത്  സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. കെട്ടിടത്തിന്റെ ടെറസിൽ കളിക്കുന്നതിനിടെ സാൻവി അബദ്ധത്തിൽ വീണതാണെന്നാണ് രാധ ഭർത്താവ് സിധാന്തിനോട് പറഞ്ഞത്. സംശയമൊന്നും തോന്നാതിരുന്നതിനാൽ മകൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് അച്ഛൻ സിധാന്ത് പോലീസിൽ അറിയിച്ചു. രക്തത്തിൽ കുളിച്ചു കിടന്ന സാൻവിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തത്.എന്നാൽ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

ഈ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ രാധയെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. സിധാന്തിന് സാൻവിയോടുള്ള സ്നേഹം തനിക്ക് സഹിക്കാനായില്ലെന്നാണ് രാധ നൽകിയ മൊഴി. സ്വത്ത് തന്‍റെ രണ്ട് മക്കൾക്കു മാത്രമായി കിട്ടണമെന്ന് ആഗ്രഹിച്ചെന്നും രാധ പോലീസിനോട് പറഞ്ഞു. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് രാധയെ അറസ്റ്റ് ചെയ്തു. 2019ൽ സാൻവിയുടെ അമ്മ മരിച്ചതോടെ 2023ലാണ് സിധാന്ത് രാധയെ വിവാഹം ചെയ്തത്.

SUMMARY: CCTV footage turns the tide; Six-year-old Saanvi was not killed by an accidental fall from a terrace, her stepmother was caught

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ...

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്; ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടികൂടി

കൊച്ചി: ഊന്നുകല്‍ എസ്.എച്ച്‌.ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ്...

ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, വിജിന്‍ സെക്രട്ടറി

കോട്ടയം: ഡിവൈഎഫ്‌ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും....

പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല...

സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കറെക്കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ലോക്‌സഭാ പ്രതിപക്ഷ...

Related Articles

Popular Categories

You cannot copy content of this page