തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറൻമുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദർശിക്കും. 12 മണിക്ക് ആറൻമുളയില്‍ ആയിരിക്കും ആദ്യ സന്ദർശനം. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനവും, ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങളും മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്യും. തുടർന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു.
ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏകോപനത്തില്‍ സർക്കാരിന് വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദർശിക്കാൻ വിഡി സതീശൻ എത്തുന്നത്. റാന്നിയില്‍ ഉള്‍പ്പെടെ വെള്ളമുയർന്നപ്പോള്‍ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയില്‍ സ്വകാര്യ വിരുന്നിൽ പങ്കെടുത്തത്തിലുമൊക്കെ മുഖ്യമന്ത്രിക്കെതിരെ എല്‍ഡിഎഫ് നേതാക്കള്‍ വിമർശനം ഉന്നയിച്ചിരുന്നു. ഇത്തരം രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിച്ചു നിൽക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ ദുരന്തമേഖലാ സന്ദർശനം.
അതേസമയം, പത്തനംതിട്ട ജില്ലയിൽ മഴയുടെ ശക്തിക്ക് അല്പം ശമനമുണ്ടെങ്കിലും റാന്നി, ആറന്മുള മേഖലകളിൽ ഇപ്പോഴും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വനമേഖലയിൽ ഇന്നലെ രാത്രി ശക്തമായ മഴ ലഭിക്കാത്തത് വലിയൊരളവോളം ആശ്വാസകരമായിട്ടുണ്ട്. എങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്.
SUMMARY: Chief Minister to visit flood-affected areas in Pathanamthitta today
















