ബെംഗളൂരു: ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സാഹിത്യ സംവാദവും അനുമോദനയോഗവും, നടത്തി. പ്രസിഡൻ്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. സാഹിത്യ സംവാദം ഡോ സജി പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ‘സഞ്ചാര സാഹിത്യത്തിലെ അർത്ഥതലങ്ങൾ ‘എന്ന വിഷയത്തിൽ എഴുത്തുകാരി കെ.ടി ബ്രിജി മുഖ്യപ്രഭാഷണം നടത്തി.
ഫ്രാൻസിസ് ആൻ്റണി ഐടിഎസ്, വൽസ മരങ്ങോലി, ഡോ ഫിലിപ്പ് മാത്യു, സാബു ജോർജ് ബിനുകോക്കണ്ടത്തിൽ, ലിജിൻ ജോസഫ്, സി.ഡി ഗബ്രിയേൽ, റാണി മണിമല എന്നിവർ സംസാരിച്ചു.
അനിയൻ പെരുതുരുത്തിയുടെ ഇന്തോനേഷ്യൻ യാത്ര എന്ന സഞ്ചാര സാഹിത്യ കൃതിയുടെ കോപ്പി ഡോ .മാത്യുമണിമലക്ക് നൽകികൊണ്ട് ഡോ.ജോർജ് മരങ്ങോലി പ്രകാശനം ചെയ്തു.റവ ഫിലിപ്പ് കോർ എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു. അനിയൻ പെരുംന്തുരുത്തി മറുപടി പ്രസംഗം നടത്തി. സത്യജിത് റായ് പുരസ്കാരം നേടിയ ബ്രിജി കെ.ടിയെ ചടങ്ങില്‍ ആദരിച്ചു. ഷവലിയാർ ഡോ ഫിലിപ്പിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.















