‘ഉൾക്കഥ’ സമാനതകൾ ഇല്ലാത്തതും അനുകരണ സാദ്ധ്യമല്ലാത്തതുമായ മൗലിക സർഗാത്മക നിരൂപണത്തിന്റെ ഉജ്ജ്വല മാതൃക: ടി പി വേണുഗോപാലൻ

ബെംഗളൂരു: സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലൻ മാഷിന്റെ “ഉൾക്കഥ” എന്ന പുസ്തകം സമാനതകൾ ഇല്ലാത്തതും അനുകരണ സാദ്ധ്യമല്ലാത്തതുമായ മൗലിക സർഗാത്മക നിരൂപണത്തിന്റെ തിളങ്ങുന്ന മാതൃകയാണെന്ന്, പ്രശസ്ത എഴുത്തുകാരനായ ടി പി വേണുഗോപാലൻ പറഞ്ഞു. കേരള സമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം പ്രതിമാസ സാഹിത്യ സംവാദ പരിപാടിയുടെ ഭാഗമായി ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരം ലഭിച്ച ഈ പി രാജഗോപാലൻ മാഷിന്റെ ഉൾക്കഥയെ ആധാരമാക്കി “കഥകളുടെ മികവിന്റെ പൊരുൾ ” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ടി പി വേണുഗോപാലൻ. ഇരുട്ടു പരന്ന മനുഷ്യജീവിതത്തിൽ എത്രമാത്രം വെളിച്ചം പരത്താൻ കഴിയുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് കഥകളുടെ മികവ് വിലയിരുത്തേണ്ടത്. കഥയിലെ ഏതെങ്കിലും പ്രത്യേക സന്ദർഭത്തെ മുൻനിർത്തി കഥാപാത്രങ്ങളിലേക്കും സാമൂഹ്യ പാഠങ്ങളിലേക്കും സാംസ്‌കാരിക വിശകലനത്തിലേക്കും അയത്നലളിതമായി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രീതിയാണ് പുസ്തകത്തിൽ ഉള്ളത്.

ലോക സാഹിത്യത്തിലെ പ്രഖ്യാത സന്ദർഭങ്ങൾ മുതൽ സ്വന്തം ജീവിത പരിസരത്തിലെ നാട്ടു ശീലങ്ങൾ വരെ കഥകളുമായി കണ്ണിചേർത്ത് കൊണ്ടാണ് നിരൂപണം നടക്കുന്നത്. ഉൾക്കഥയിലെ ഓരോ ലേഖനവും അപൂർണ്ണതയിൽ അവസാനിപ്പിക്കുകയും ഓരോ വായനക്കാരനും അവന്റെ സാമൂഹ്യ പശ്ചാത്തലത്തിൽ പൂരിപ്പിക്കാൻ ഇടം നൽകുകയും ചെയ്യുന്നു എന്നതാണ് ഈ എഴുത്തുകളുടെ പ്രത്യേകത. സർഗാത്മകനിരൂപണം പൂർവാധികം ശക്തിയോടെ വളർന്നുവരുന്നു എന്ന് ഈ കൃതി വിളിച്ചോതുന്നു എന്നും വേണുഗോപാലൻ മാഷ് പറഞ്ഞു.

പരിപാടിയിൽ സമാജം പ്രസിഡന്റ് ശ്രീ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ബി എസ് ഉണ്ണികൃഷ്ണൻ, കെ ചന്ദ്രശേഖരൻ നായർ, ജി കെ കല, ഡോക്ടർ സുധ, വല്ലപ്പുഴ ചന്ദ്രശേഖരൻ, രഞ്ജിത്ത്, ശാന്തകുമാർ എലപ്പുള്ളി, വി കെ സുരേന്ദ്രൻ, എസ് നവീൻ, ഡോക്ടർ എം പി രാജൻ എന്നിവർ,യഥാക്രമം ഇരുട്ടിന്റെ ആത്മാവ്( എം ടി വാസുദേവൻ നായർ) ഗാന്ധിജിയുടെ അന്ത്യം (തകഴി), വാർത്താ ശരീരം (സന്തോഷ് എച്ചിക്കാനം ) വണ്ടി വേഷം( വൈശാഖൻ ) കടൽത്തീരത്ത് (ഒ വി വിജയൻ) മണിയോർഡർ (എം ഗോവിന്ദൻ) ഉതുപ്പാന്റെ കിണർ (കാരൂർ നീലകണ്ഠ പിള്ള) അയൽക്കാരി (പി കേശവദേവ് ) ഒരു ഡിജിറ്റൽ സ്റ്റുഡിയോ (അശോകൻ ചരുവിൽ) എന്നീ കഥകളെ സംബന്ധിക്കുന്ന ഇ പി രാജഗോപാലൻ മാഷിന്റെ ഉൾക്കഥയിലെ നിരൂപണങ്ങളെ വിലയിരുത്തി സംസാരിച്ചു. സമാജം ജനറൽ സെക്രട്ടറി ഡെന്നിസ്പോൾ ആമുഖപ്രഭാഷണം നടത്തി. സമാജം വനിതാ വിഭാഗത്തിന്റെ സജീവ പ്രവർത്തകയായിരുന്ന സുമ മോഹന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സാഹിത്യ വിഭാഗം കൺവീനർ സി കുഞ്ഞപ്പൻ മുഖ്യാതിഥി ടി പി വേണുഗോപാലൻ മാഷിനെ പരിചയപ്പെടുത്തി. ചെറുകഥക്കുള്ള ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയ ടി പി വേണുഗോപാലൻ മാഷിനെ യോഗം അഭിനന്ദിച്ചു. ജൂബിലി സ്കൂൾ സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ് വേണുഗോപാലൻ മാഷിന് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സമാജം ട്രഷറർ എം കെ ചന്ദ്രൻ, ജോയന്റ് സെക്രട്ടറി പി സി ജോണി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. റാണി ശശികുമാർ, രതി സുരേഷ് എന്നിവർ കവിതകൾ ആലപിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

കെഎൻഎസ്എസ് ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര 4ന്

ബെംഗളൂരു:കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സെപ്തംബര്‍...

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

മുംബൈ: കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ...

അനധികൃതമായി ഇന്ത്യയിൽ താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തി

ബെംഗളൂരു: അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവെന്നാരോപിച്ച് 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗളൂരു പോലീസ്...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തൃശ്ശൂർ ചേർപ്പ് പട്ടത്ത് വീട്ടിൽ പരേതനായ ബാലൻ എഴുത്തച്ചൻ്റെ ഭാര്യ...

ഗൃഹജ്യോതി പദ്ധതി; ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധന സെപ്റ്റംബർ 30 വരെ നീട്ടി

ബെംഗളൂരു: കർണാടക സർക്കാരിന്റെ സൗജന്യ വൈദ്യുതി പദ്ധതിയായ ഗൃഹജ്യോതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം

ബെംഗളൂരു:ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ഓണ കുടുംബസംഗമം മല്ലേഷ്പാളയത്തുള്ള സ്റ്റേജ് ക്രാഫ്റ്റ്...

നബിദിന കലാപരിപാടി സംഘടിപ്പിച്ചു

ബെംഗളുരു: തക്വവാ ഇസ്ലാമിക് സ്റ്റഡി സെന്റർ ബി.ടി.എം മടിവാളയുടെ കീഴിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories