തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനില്‍ സിപിഎം ഗുണ്ടായിസം. ഡെപ്യൂട്ടി മേയർ ആശാ നാഥ് അടക്കമുള്ള വനിതാ കൗണ്‍സിലർമാർക്ക് നേരെ അതിക്രമം നടത്തി. മേയർ വിവി രാജേഷിനെയും കയ്യേറ്റം ചെയ്തു. പരുക്കേറ്റ മേയറെയും ഡപ്യൂട്ടി മേയറെയും മറ്റ് കൗണ്‍സിലർമാരെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സത്യപ്രതിജ്ഞാ വിവാദത്തെ തുടർന്ന് മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് എല്‍ഡിഎഫ് കൗണ്‍സിലർമാർ മേയറുടെ ഓഫീസ് ഉപരോധിച്ച്‌ സംഘർഷം ഉണ്ടാക്കിയത്. മേയറുടെ ഓഫീസിലേക്ക് അതിക്രമിച്ച്‌ കയറിക്കൊണ്ടാണ് ഇടത് കൗണ്‍സിലർമാർ ഇത്തരത്തിലുള്ള ഗുണ്ടായിസം കാട്ടിക്കൂട്ടിയത്. തികച്ചും മനുഷ്യരഹിതമായ ആക്രമണമാണ് സിപിഎം കൗണ്‍സിലർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

കയ്യൂക്കുകൊണ്ട് കൊണ്ട് കാര്യം നേടാമെന്ന് കരുതേണ്ടെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. മേയറെ ഓഫിസില്‍ കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വി.വി.രാജേഷ് ചോദിച്ചു. അത്തരം അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

ഹൈക്കോടതി ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കുകയും, അവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍, നിലവിലുള്ള മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അസാധുവായെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ ശക്തമായ പ്രതിഷേധം. കാപ്പ (KAAPA) കേസില്‍ അറസ്റ്റിലായ ബിജെപി കൗണ്‍സിലർ ആർ. സുഗതനെ പുറത്താക്കണമെന്ന ആവശ്യവും, ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞാ വിവാദവും മുൻനിർത്തി മേയറും ഡപ്യൂട്ടി മേയറും രാജിവെച്ച്‌ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം

SUMMARY: Clashes in Thiruvananthapuram Corporation; Mayor and councilors injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 5 ലക്ഷം തട്ടി; നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍

ചെന്നൈ: ഷോര്‍ട്ട് ഫിലിം നിര്‍മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിനെ കബളിപ്പിച്ച...

എഐകെഎംസിസിയുടേത് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനം: യു.ടി. ഖാദർ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹുമാനിറ്റി...

ഡൊംളൂർ മലയാളി അസോസിയേഷൻ ഓണാഘോഷം 27ന്

ബെംഗളൂരു: ഡൊംളൂർ മലയാളി അസോസിയേഷൻ ഓണാഘോഷം 27ന് രാവിലെ 9 മുതല്‍...

കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗലൂരു: കാടുഗോഡി കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം വിആർഎസ് ലേഔട്ടിലെ ഗുരുകുൽ...

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഓരോ ദിവസവും കൂടുകയും കുറയുകയുമെന്ന...

എറണാകുളം യാര്‍ഡില്‍ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകള്‍ കോട്ടയം വഴി വഴിതിരിച്ചുവിടും

കൊച്ചി: എറണാകുളം യാർഡില്‍ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിന്റെ ഭാഗമായി ആലപ്പുഴ...

ന്യൂനമർദ്ദം ശക്തമാകുന്നു; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്കും കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്,...

ഓടുന്ന ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു, നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന ബസിന് തീപിടിച്ച് ഒന്‍പത് പേര്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക്...

Related Articles

Popular Categories