ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് നോട്ട് പുസ്തകങ്ങൾ വിതരണം ചെയ്തു. ഇന്ദിരാനഗർ ജീവൻ ഭീമ നഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്ന വിതരണച്ചടങ്ങ് പൈ ഫൗണ്ടേഷൻ ട്രസ്റ്റ് മീനരാജകുമാർ ഉദ്ഘാടനം ചെയ്തു. കാരുണ്യ ചെയർമാൻ എ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സ്പോൺസർ ചെയ്ത നോട്ട് പുസ്തകങ്ങൾ 250 കുട്ടികൾക്കാണ് വിതരണം ചെയ്തത് വർഷങ്ങളായി കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി 2 ലക്ഷം വിദ്യാർഥികൾക്കാണ് പൈ ഫൗണ്ടേഷൻ സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്യുന്നത് മാനേജിങ് ട്രസ്റ്റ് രാജ്കുമാർ പൈ, കാരുണ്യ ജനറൽ സെക്രട്ടറി സുരേഷ് കെ, ട്രഷറർ മധുസൂദനൻ കെ പി, സെക്രട്ടറി സിറാജ് എം കെ, ട്രസ്റ്റിമാരായ കാദർ മൊയ്തീൻ, തമ്പാൻ കെ കെ, ഹുസൈൻ കെ ബി, സി കുഞ്ഞപ്പൻ, അഡ്വ. വാസുദേവൻ ഡോ. രാജൻ. കാർത്യായനി രാജേന്ദ്രൻ, ദീപാ വേലായുധൻ എന്നിവർ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികളും കാരുണ്യ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു ബോർഡ് അംഗങ്ങളായ കെ ആർ രാജേന്ദ്രൻ, ദിനേശൻ, പ്രഹ്ലാദന്‍, ഉണ്ണി, ശ്യാം ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
SUMMARY: Distribution of Compassionate Note Books
















