സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഇഡി നല്‍കിയ കത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയശേഷമാകും തീരുമാനം. വസ്തുതാപരിശോധന നടത്താനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ പ്രതികാരമെന്ന ആക്ഷേപം ഉയരാനുള്ള സാധ്യത കൂടി മുന്നില്‍ക്കണ്ടാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

സിഎംആര്‍എല്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയ്ക്ക് നല്‍കിയ 3.28 കോടി രൂപ പിണറായി വിജയനുള്ള കൈക്കൂലി ആണെന്നാണ് ഇഡി ആരോപിക്കുന്നത്. മകള്‍ വഴി പിണറായി വിജയന്‍ കൈക്കൂലി പണം വാങ്ങിയതിന് തെളിവുണ്ടെന്നും, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസിഫ് അലിയും സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. പിണറായി വിജയന്റെ മകള്‍ ടി വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയും കേസെടുക്കാമെന്ന് ഡിജിപി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

കേസിൽ വിജിലൻസ് അന്വേഷണമോ, ക്രൈംബ്രാഞ്ച് അന്വേഷണമോ, അതോ പ്രത്യേക അന്വേഷണ സംഘത്തെയോ നിയോഗിക്കണോ എന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകും. മറ്റു ആരോപണങ്ങളിലും പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താമെന്ന് എജി വ്യക്തമാക്കിയിട്ടുണ്ട്. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം തുടര്‍നടപടികൾ സ്വീകരിക്കുകയോ ചെയ്യാം.
SUMMARY: CMRL-Exalogic financial transaction: Government decision on ED letter today.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഹൈക്കോടതി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന...

40 കോടി രൂപ ചെലവഴിച്ച ബിഎംടിസി ഡിജിറ്റൽ ബോർഡുകൾ തകരാറിൽ; യാത്രക്കാർക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

ബെംഗളൂരു: യാത്രക്കാർക്ക് ബസുകളുടെ നമ്പർ, റൂട്ട്, ലക്ഷ്യസ്ഥാനം, എത്തിച്ചേരുന്ന ഏകദേശ സമയം...

തീർഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; കാറിന് തീയിട്ട് ജനക്കൂട്ടം

സര്‍ബകാന്ത: ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക്...

അഫ്ഗാനിൽ പാക് വ്യോമാക്രമണം: 28 മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി അവകാശവാദം. കിഴക്കൻ...

യെലഹങ്ക ബെല്ലഹള്ളിയിൽ 75 കോടി രൂപയുടെ സർക്കാർ ആശുപത്രി; സൂപ്പർ സ്പെഷ്യാലിറ്റിയാക്കാനും പദ്ധതി

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ആരോഗ്യസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യെലഹങ്ക താലൂക്കിലെ ബെല്ലഹള്ളിയിൽ...

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് സ​മ്മാ​നി​ക്കും

ഗു​ജ​റാ​ത്ത്: ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി​യാ​യ 72-ാമ​ത് ദേ​ശീ​യ...

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

Related Articles

Popular Categories