മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷ ആക്കാമെന്നാണ് വാഗ്ദാനം. അഭിഷേക് ബാനര്‍ജിക്ക് നാഷണല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നും റിപ്പോര്‍ട്ട്.

വാഗ്ദാനം മമത നിരസിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പകരം തനിക്ക് ചിന്തിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയും മമത ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായും കോണ്‍ഗ്രസില്‍ ലയിക്കണം എന്ന ഉപാധി മാത്രമാണ് മമതയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് വിട്ട് പോയ ശേഷമാണ് മമത ബാനര്‍ജി തൃണമൂല്‍ പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. രാജ്യസഭാംഗത്വം രാജിവച്ചതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവും കൂടിക്കാഴ്ച നടത്തിയിരുന്നു.

പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടമായതോടെ വലിയ പിളര്‍പ്പിലേക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് പോയത്. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖര്‍ റോയ്യും രാജ്യസഭയില്‍ നിന്ന് രാജിവച്ചിരുന്നു. ലോക്‌സഭയില്‍ നിന്നുള്ള 20 എംപിമാര്‍ ഇതിനകം സഖ്യം തിരിഞ്ഞ് എന്‍ഡിഎയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. വിമത നേതാവ് ഋതബ്രത ബാനര്‍ജിക്ക് 61 എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിക്കുകയും പിന്നാലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

SUMMARY: Congress leader Sonia Gandhi invites Mamata Banerjee to join Congress

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

Related Articles

Popular Categories