കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഈ വര്‍ഷത്തെ ‘കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം’ പ്രശസ്ത സാഹിത്യകാരി സാറാ ജോസഫിന്.
കൈരളി കലാസമിതി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് സുധാകരന്‍ രാമന്തളിയും ജനറല്‍ സെക്രട്ടറി പി . കെ. സുധീഷും സംയുക്തമായിട്ടാണ് അവാര്‍ഡ് ജേതാവിന്റെ പേര് പ്രഖ്യാപിച്ചത്. എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, റഫീഖ് അഹമ്മദ്, ഇ. പി. രാജഗോപാല്‍ എന്നിവരടങ്ങുന്ന വിധിനിര്‍ണാക സമിതിയാണ് പുരസ്‌കാരാജേതാവിനെ തിരഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ഷെഫീഖ് രൂപകല്പന ചെയ്ത ശില്പവും ആണ് അവാര്‍ഡ്. ജൂലൈ 12 ന് കൈരളി നിലയം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സാഹിത്യോത്സവത്തില്‍ പുരസ്‌കാരം സമ്മാനിക്കും. അന്നേ ദിവസം രാവിലെ 10 മണിമുതല്‍ നടക്കുന്ന സാഹിത്യ പരിപാടിയില്‍ സാറാ ജോസഫ്, സുഭാഷ് ചന്ദ്രന്‍, റഫീഖ് അഹമ്മദ്, ഇ. പി. രാജാഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സാഹിത്യകൃതികളുടെ ഉള്ളടക്കത്തിലും രൂപശില്പത്തികവില്ലുമ്മുള്ള വൈവിദ്യത്തെ കുറിച്ചും ദാര്‍ശനികമായ അഗാധതയെ കുറിച്ചുമുള്ള പ്രൗഡഗംഭീരമായ പ്രഭാഷണങ്ങള്‍, വ്യത്യസ്ത സാഹിത്യ ശാഖകളെ അടിസ്ഥാനമാക്കിയുള്ള ആകര്‍ഷകമായ സെഷനുകള്‍, ബെംഗളുരുവിലെ എഴുത്തുകാരും സഹൃദയരും പങ്കെടുക്കുന്ന സംവാദങ്ങള്‍ തുടങ്ങിയവ ഈ സാഹിത്യോത്സവത്തിന്റെ സവിശേഷതകളായിരിക്കും. മലയാളസാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ മഹനീയ വ്യക്തിത്വങ്ങളെ അംഗീകരിക്കാനും ആദരിക്കാനുമാണ് കൈരളി കലാസമിതി ഇങ്ങനെയൊരു പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യ പുരസ്‌കാരം എന്‍. എസ്. മാധവനായിരുന്നു.
SUMMARY: Kairali Kala Samiti Literary Award goes to Sarah Joseph

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക്...

ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് കെപിസിസിയുടെ താക്കീത്

തിരുവനന്തപുരം: ചിറയിൻകീഴിലുണ്ടായ സംഘർഷത്തില്‍ എം.എല്‍.എ. രമ്യ ഹരിദാസിനും യൂത്ത് കോണ്‍ഗ്രസ് നേതാവ്...

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

Related Articles

Popular Categories