ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖില്‍ പൈലി ഇടുക്കി ഡിസിസി അംഗം

ഇടുക്കി: ധീരജ് വധക്കേസിലെ ഒന്നാം പ്രതിയായ നിഖില്‍ പൈലിയെ ഇടുക്കി ഡിസിസി അംഗമായി നാമനിർദേശം ചെയ്തു. നിഖില്‍ പൈലി ഉള്‍പ്പെടെ അഞ്ച് പേരെ ഡിസിസി അംഗങ്ങളാക്കിക്കൊണ്ട് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അതത് മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ വിവരമറിയിച്ചു.

കുമളി സ്വദേശികളായ ജോയി വടക്കേടം, മജോ കാരിമുട്ടം, വർക്കി ആലക്കാപറമ്പില്‍, കാഞ്ചിയാർ സ്വദേശിയായ മാമ്പ്രയില്‍ ജോർജ് ജോസഫ് എന്നിവരാണ് പട്ടികയിലുള്ള മറ്റ് നാല് പേർ. കണ്ണൂർ സ്വദേശിയായ ധീരജ് രാജേന്ദ്രൻ 2022 ജനുവരി 10-നാണ് പൈനാവ് ഗവണ്‍മെന്റ് എൻജിനീയറിങ് കോളേജില്‍ വെച്ച്‌ കുത്തേറ്റ് മരിക്കുന്നത്.

കേസില്‍ നിഖില്‍ പൈലി അടക്കം എട്ട് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. നിലവില്‍ ഇവർ ജാമ്യത്തിലാണ്. കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരുന്നത്.

ഡിസിസി അംഗമായി നിയമിതനായതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി രേഖപ്പെടുത്തി നിഖില്‍ പൈലി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തീരുമാനത്തെ പൂർണമായി ന്യായീകരിച്ച്‌ ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു രംഗത്തെത്തി. നിഖില്‍ പൈലിയെ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നും, ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സി.പി. മാത്യു പറഞ്ഞത്.

SUMMARY: Nikhil Paily, the first accused in the Dheeraj murder case, is a member of Idukki DCC

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയുടെ പിഎ വിമല്‍ രാജിവെച്ചു. എംഎല്‍എ ഓഫീസുമായി...

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ; കവച ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: കർണാടകയിലെ 108 ആരോഗ്യ കവച ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല...

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തില്‍ ബിജെപി...

ആലപ്പുഴയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 14 പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14...

എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം...

Related Articles

Popular Categories